വാർത്താ പരിപാടിക്കിടെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ ടൈംസ് നൗ ചാനലിനെതിരെ നടപടിയെടുത്ത് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. എഴുത്തുകാരിയും നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സഞ്ജുക്ത ബസുവിനെ ‘ഹിന്ദു വിദ്വേഷി’ എന്ന് വിളിച്ചതിന് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ടൈംസ് നൗവിനോട് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 27ന് ക്ഷാമപണം ചാനലില്‍ സംപ്രേഷണം ചെയ്യണമെന്നാണ് ചാനലിനോട് എൻബിഎസ്എ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ ആര്‍മിയെന്നും ഹിന്ദു വിദ്വേഷിയെന്നും ചാനല്‍ ആരോപിച്ചത്. ബസു എൻബിഎസ്എയ്ക്ക് പരാതി നല്കി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്ജുക്ത ബസു പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ ചാനല്‍ തനിക്ക് അവസരം നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വിദ്വേഷം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം എന്നേ അതിക്രമിച്ചുവെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.
English summary: Times Now should apologize for calling Hindu hater
You may also like this video: