Web Desk

ഫറോക്ക്

November 09, 2020, 8:02 pm

ടിപ്പുക്കോട്ടയിൽ പര്യവേക്ഷണം നാളെ അവസാനിക്കും

Janayugom Online

ഫറോക്ക് ടിപ്പുക്കോട്ടയിൽ ഒരു മാസമായി നടന്നു വന്ന പര്യവേക്ഷണം നാളെ അവസാനിക്കും. രാവിലെ 8 മണിക്ക് നടത്തുന്ന ഡ്രോൺ നിരീക്ഷണത്തോടെ സർവ്വേ നടപടികൾ താത്കാലികമായി അവസാനിക്കുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ കൃഷ്ണ രാജ് പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഒക്ടോബർ 9 നാണ് സർവേ തുടങ്ങിയത്. ഏഴേക്കറോളം വരുന്ന കോട്ടസ്ഥലം കാടുമൂടിയ നിലയിലായിരുന്നു.പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലുറപ്പു സേനയും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ചാണ് കോട്ടസ്ഥലം കാടുവെട്ടി ശുചീകരിച്ചത്. 1500 ഓളം പേർ ഇതിൽ പങ്കാളികളായതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പര്യവേക്ഷണ റിപ്പോർട്ട് 19 നാണ് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടത്.

ചരിത്രത്തിന്റെ ശേഷിപ്പുകൾ കാണാൻ നിരവധിയാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയിലെത്തിയിരുന്നു. ഫറോക്ക് മോണുമെൻ്റ് ഡവലപ്മെന്റ് കൗൺസിൽ , കൾച്ചറൽ കോഓർഡിനേഷൻ കമ്മിറ്റി എന്നീ സംഘടനകൾ സർവ്വേ നടപടികൾക്ക് ശക്തമായ പിന്തുണ നൽകി. കോട്ട ശുചീകരണത്തിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാൻ വികെസി മമ്മദ് കോയ എംഎൽഎ യുവജന സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു.
Eng­lish sum­ma­ry: Tip­pu fort kozhikode