Web Desk

ഫറോക്ക്

October 27, 2020, 7:02 pm

ടിപ്പു സുൽത്താൻ കോട്ടയിൽ ഖനനം തുടങ്ങി

Janayugom Online

ടിപ്പു സുൽത്താൻ കോട്ടയിൽ ചരിത്ര പര്യവേക്ഷണത്തിൻ്റെ ഭാഗമായി ഖനനം തുടങ്ങി. ദീമൻ കിണറിനും കോട്ടയിലെ പഴയ ബംഗ്ലാവിനും ഇടയ്ക്കുക്കുള്ള സ്ഥലത്ത് അഞ്ചരയടി ചതുരത്തിലും രണ്ടടി ആഴത്തിലുമാണ് ഖനനം നടത്തിയത്. പുരാവസ്തു വകുപ്പിലെ പരിശീലനം കിട്ടിയ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഖനനം. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ കെ കൃഷ്ണ രാജ്,

എം കനകൻ എന്നിവർ പറഞ്ഞു. ഭീമൻ കിണറിൻ്റെ ഉൾഭാഗം വൃത്തിയാക്കുന്ന പ്രവൃത്തിയും ഭൂഗർഭ അറയുടെ ചുറ്റുപാടുമുള്ള മണ്ണും മാലിന്യങ്ങളും നീക്കിയുള്ള പരിശോധനയും

ഇന്നും തുടർന്നു. ‑സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനമുണ്ടേങ്ങാട്ട്, ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് എന്നിവർ കോട്ടയിൽ സന്ദർശനം നടത്തി.

Eng­lish sum­ma­ry; tip­pu sulthan quo­ta updation

You may also like this video;