രാത്രി വാഹനം ഓടിക്കുമ്പോൾ മുഖത്ത് ലൈറ്റ് അടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

Web Desk
Posted on September 20, 2020, 10:52 am

വാഹനം ഓടിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ആണ് ചില നുറുക്കുവിദ്യകളാണ് ഇവിടെ പറയുന്നത്. ഭൂരിഭാഗം പേരും രാത്രി സമയങ്ങളില്‍ വാഹനം ഓടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ രാത്രി വാഹനം ഓടിക്കുമ്പോള്‍ പുറകിലുള്ള വാഹനത്തിന്റെ ഹെഡ് ലെെറ്റിന്റെ വെളിച്ചം നമ്മുടെ കാറിന്റെ സെന്റര്‍ മിററില്‍ പ്രതിഫലിച്ച് നമ്മുടെ മുഖത്ത് അടിക്കാറുണ്ട്. ഇക്കാരണത്താല്‍ ഡ്രെെവറിന്റെ കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി സെന്റര്‍ മിററിന് അടിയിലുള്ള സ്വിച്ച് അമര്‍ത്തിയാല്‍ മതി. ഇതിലൂടെ മിറര്‍ ഡിം ആവുകയും മുഖത്ത് പ്രതിഫലിച്ച വെളിച്ചം ഇല്ലാതാവുകയും ചെയ്യും.

നമ്മല്‍ സ്ഥിരമായി ഉപയോഗിക്കുന്നതല്ലാത്ത മറ്റൊരു വാഹനം ഓടിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഇന്ധനം നിറക്കാൻ പെട്രോൾ പമ്പിൽ എത്തുമ്പോൾ വാഹനത്തിന്റെ ഏതു വശത്താണ് പെട്രോൾ ടാങ്ക് എന്ന സംശയം. വാഹനത്തിന്റെ ഇടതു വശത്താണോ വലതു വശത്താണോ ഇന്ധന ടാങ്ക് എന്ന് മനസിലാക്കാനായി ചെറിയൊരു വിദ്യയുണ്ട്. വാഹനത്തിന്റെ മീറ്റർ പാനലിൽ ഇന്ധനത്തിന്റെ നില കാണിക്കുന്ന ഫ്യൂവൽ മീറ്റർ കാണാൻ സാധിക്കും. ഫ്യുവർ മീറ്ററിനുള്ളിൽ ഏതു വശത്തേക്കാണ് ആരോ ചിഹ്നം നൽകിയിരിക്കുന്ന ആ വശത്തായിരിക്കും ഇന്ധന ടാങ്ക് ഉണ്ടാകുക.

Eng­lish sum­ma­ry: tips for dri­ving car at night

You may also like this video: