October 1, 2022 Saturday

Related news

September 29, 2022
August 19, 2022
August 6, 2022
July 13, 2022
June 9, 2022
June 3, 2022
May 24, 2022
May 22, 2022
May 21, 2022
May 14, 2022

കാറിന്റെ ഏസിക്ക് തണുപ്പ് കുറവാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Janayugom Webdesk
November 11, 2020 6:48 pm

ഇന്നത്തെ കാലത്ത് കാറില്‍ ഏസി ഇല്ലാതെ സഞ്ചരിക്കുന്നത് വളരെ പ്രയാസമാണ്. ചൂട് കടുതലുള്ള സമയങ്ങളില്‍ കാറില്‍ ഏസി ഫുള്‍ ആക്കിയാലും തണുപ്പ് പോരാതെ വരും. പുത്തന്‍ കാറുകളില്‍ ഓട്ടോമാറ്റിക് ഏസിയും ക്ലെെമറ്റ് കണ്ട്‌ട്രോളുമൊക്കെയുണ്ടെങ്കിലും ചില സമയങ്ങളില്‍ ഇത് ഫലം ചെയ്യില്ല. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായുള്ള ചില ടിപ്പുകളാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

വാഹനത്തില്‍ കയറിയ ഉടനെ ഏസി ഓണാക്കാന്‍ ശ്രമിക്കരുത്. ഇതിന് പകരം കാറിന്റെ വിന്‍ഡോകള്‍ തുറന്ന് ഉള്ളിലെ ചൂട് വായു പുറത്ത് വിടണം. വാഹനം എടുത്ത് കുറച്ചു ദൂരം സ‍‍ഞ്ചരിച്ചതിന് ശേഷം മാത്രം ഗ്ലാസുകള്‍ അടച്ച് ഏസി ഇടണം. വാഹനത്തിലെ ഉള്ളിലെ ചൂട് വായു പുറത്തുപോയതിന് ശേഷം ഏസി ഇടുമ്പോള്‍ കൂടതല്‍ തണുപ്പ് ലഭിക്കും

ഓട്ടോമാറ്റിക് ക്ലെെമറ്റ് കണ്ട്‌ട്രോള്‍ ഉള്ള വാഹനമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏസി കുറഞ്ഞ സ്പീഡില്‍ ഓണാക്കുന്നതാണ് ഉചിതം. വാഹനത്തിന് ഉള്ളിലെ താപനില ക്രമീകരിച്ചതിന് ശേഷം ആവശ്യാനുസരണം കൂട്ടാം

വാഹനത്തിന്റെ എസി കൃത്യമായ ഇടവേളകളില്‍ സര്‍വ്വീസ് ചെയ്യണം. ഏസി യുടെ ഗ്യാസ് കൃത്യമായ അളവില്‍ ഇല്ലെങ്കിലും തണുപ്പ് കുറയാന്‍ സാധ്യതയുണ്ട്. വാഹന കമ്പനികളുടെ അംഗീകൃത സര്‍വ്വീസ് സെന്ററുകളില്‍ ഇത് മിതമായ നിരക്കില്‍ ചെയ്യാന്‍ പറ്റും.

കാറിനുള്ളില്‍ ഏസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടെങ്കില്‍ എസി ഔട്ട് സെെഡ് എയര്‍ മോഡാക്കി സെറ്റ് ചെയ്യണം. ഇതിലൂടെ തണുപ്പും ലഭിക്കും ദുര്‍ഗന്ധവും അകറ്റാം

Eng­lish sum­ma­ry: Tips for effec­tive AC use in Cars

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.