Web Desk

തിരുവനന്തപുരം

January 04, 2021, 2:28 pm

രാത്രി ഡ്രൈവിംഗില്‍ ഈ തോന്നലുകള്‍ നിങ്ങള്‍ക്ക് വരുന്നുണ്ടോ? സൂക്ഷിക്കുക!

Janayugom Online

രാത്രിയിലും പുലർച്ചയും റോഡപകടങ്ങൾ നടക്കുന്നത് സ്ഥിരം കാഴ്ചയാണിപ്പോൾ. ഇതിന് പ്രധാന കാരണം വാഹനത്തിന്റെ ഡ്രെെവർമാർ ഉറങ്ങിപോകുന്നതാണ്. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഒരു പരിധിക്കപ്പുറം ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് കഴിയില്ല. ഇനി പറയാൻ പോകുന്നത് തലച്ചോർ നമുക്ക് നൽക്കുന്ന ചില അപായസൂചനകളാണ്. വാഹനം ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിൽ ഡ്രൈവിംഗ് കുറച്ച് സമയം നിർത്തിവച്ച് വിശ്രമിക്കാൻ ശ്രമിക്കണം.

  1. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
  2. തുടർച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക
  3. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറുക
  4. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക
  5. തുടർച്ചയായി കണ്ണു ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക
  6. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
  7. തലയുടെ ബാലൻസ് തെറ്റുന്നത് പോലെ തോന്നുക

രാത്രിയിൽ/ ദീർഘ ദൂരം വാഹനം ഓടിക്കേണ്ട ആവശ്യം വരുകയാണെങ്കിൽ താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. ദീർഘ ഡ്രൈവിംഗിന് മുൻപായി ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായും ഉറങ്ങുക.
  2. ദീർഘ ദൂരം വാഹനം ഓടിച്ച് ശീലമുള്ളയാളെ ഇത്തരം യാത്രകളിൽ ഒപ്പം കൂട്ടുക
  3. രാത്രി ഏറെ വൈകിയും പുലർച്ചെ 5.30 വരെയും കഴിയുമെങ്കിൽ വാഹനം ഓടിക്കാതിരിക്കുക.
  4. കഫൈൻ അടങ്ങിയ പാനീയങ്ങളോ, പദാർത്ഥങ്ങളോ യാത്രയിൽ ഒപ്പം കരുതുക.
  5. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക

Eng­lish sum­ma­ry: Tips for night driving

You may also like this video: