കൊറോണക്കാലത്ത് പാദരക്ഷകൾ അണുവിമുക്തമാക്കാൻ ചില വഴികൾ

Web Desk
Posted on June 27, 2020, 6:53 pm

മഴക്കാലമായാല്‍ ഷൂ വൃത്തിയാക്കുന്നത് ഒരു ജോലി തന്നെയാണ്. നനഞ്ഞാല്‍ ഉണങ്ങാത്ത ഇവ ചിലപ്പോള്‍ ദുര്‍ഗന്ധം പരത്തും. ചിലത് കാലുകള്‍ക്ക് അണുബാധയേല്‍പ്പിക്കും. മാത്രമല്ല കൈകളേക്കാള്‍ കൂടുതല്‍ രോഗാണുക്കളെ വീടുകളിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് പാദരക്ഷകളാണ്.  കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൈകള്‍ കഴുകുന്നത് പോലെ പ്രധാനമാണ് ചെരുപ്പുകളുടെ വൃത്തിയും. അതുകൊണ്ട് തന്നെ ഷൂസ് വൃത്തിയാക്കുകയെന്നത് പ്രധാനം തന്നെ. ഇനി ഷൂസ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

* വീടിന് പുറത്തും അകത്തും വേറെ വേറെ ചെരുപ്പുകള്‍ ഉപയോഗിക്കാം. പുറത്ത് ഉപയോഗിച്ച ചെരിപ്പുകള്‍ വാതിലിന് പുറത്ത് തന്നെ ഊരി വയ്ക്കാം. ഇത് എല്ലാ ദിവസവും വൃത്തിയാക്കാനും മറക്കേണ്ട

*ഷൂസ് കൈകൊണ്ട് അഴിച്ചുമാറ്റിയാല്‍ കൈകള്‍ ഉടനെ കഴുകി വൃത്തിയാക്കണം

*ഷൂസിന്റെ സോളില്‍ ധാരാളം അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയുണ്ട്. എല്ലാ ദിവസവും ഒരു ഫൂട്ട് മാറ്റ് ഉപയോഗിച്ച് സോളുകള്‍ വൃത്തിയാക്കുക .

*ഷൂസ് നിത്യവും കഴുകാനാവില്ല. ഇതിന് പകരം ഷൂസിന്റെ പുറം ഭാഗം ചെറുതായി ചൂടാക്കിയ വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാം. സാനിറ്റൈസിങ് വൈപ്പ്‌സ് ഉപയോഗിച്ച് തുടിച്ചാലും മതി. സാനിറ്റൈസിങ് സ്‌പ്രേ ഷൂസിനുള്ളില്‍ സ്‌പ്രേ ചെയ്താല്‍ ഉള്ളിലുള്ള രോഗാണുക്കള്‍ നശിക്കും.

*മഴക്കാലത്ത് കഴിയുന്നതും കഴുകിയെടുക്കാവുന്ന വാട്ടര്‍ പ്രൂഫ് ചെരിപ്പുകളാണ് നല്ലത്.

*സോക്‌സുകള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ മുതലായവ ഉപയോഗിച്ച് കഴുകുക. കൂടാതെ അതാത് ദിവസം തന്നെ സോക്‌സ് കഴുകിയെടുക്കുക

Eng­lish sum­ma­ry; tips to dis­in­fect in footwear

You may also like this video;