18 September 2024, Wednesday
KSFE Galaxy Chits Banner 2

ടിപ്പു എക്സ്പ്രസിന്റെ പേരുമാറ്റി; ഇനി വോഡയാര്‍ എക്സ്പ്രസ്

Janayugom Webdesk
മൈസുരു
October 8, 2022 9:11 pm

ബംഗളുരു-മൈസുരു പാതയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാര്‍ എക്സ്പ്രസ് എന്നാക്കി. വെള്ളിയാഴ്ചയാണ് റയില്‍വേ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ട്രെയിനിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി എംപി പ്രതാപസിംഹ പരാതി നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം മൈസുരുവിനും ഇന്ത്യന്‍ റയില്‍വേയ്ക്കും വലിയ സംഭാവനകളാണ് നല്‍കിയതെന്ന് ജൂലൈയില്‍ പ്രതാപ സിംഹ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പേര് തീവണ്ടിയ്ക്ക് നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു റയില്‍വേയുടെ തീരുമാനം.

പ്രാതാപ സിന്‍ഹ തന്നെയാണ് ഈ വാര്‍ത്ത ആദ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അതേസമയം റയില്‍വേയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. മുസ്‌ലിം ഭരണാധികാരികളുടെ ചരിത്രപരമായ പ്രാധാന്യം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സമാനമായ മറ്റൊരു നടപടിയില്‍ തല്‍ഗുപ്പ‑മൈസുരു എക്സ്പ്രസിന്റെ പേര് കുവെമ്പു എക്സ്പ്രസ് എന്ന് മാറ്റിയിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry: Tipu Express has been renamed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.