Web Desk

ഡെറാഡൂൺ:

March 10, 2021, 2:29 pm

ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത്

Janayugom Online

ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത് സിംഗിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും.

ഉത്തരാഖണ്ഡിൽ നിന്നുള‌ള കേന്ദ്ര മന്ത്രി രമേശ് പോഖ്‌റിയാൽ, സംസ്ഥാന മന്ത്രിസഭാംഗം ധൻ സിംഗ് റാവത്ത് എന്നിവരുടെ പേര് തള‌ളിയാണ് തിരാത്തിനെ തിരഞ്ഞെടുത്തത്.മാര്‍ച്ച് 9നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചത്. ബി.ജെ.പിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നായിരുന്നു രാജി. വിദ്യാഭ്യാസമന്ത്രിയായ ധന്‍ സിംഗ് റാവത്തിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.

ENGLISH SUMMARY: TIRATH SINGH AS NEW UTTARAKHAND CM

YOU MAY ALSO LIKE THIS VIDEO