Web Desk

ഡെറാഡൂണ്‍

March 21, 2021, 9:56 am

‘കീറിയ ജീന്‍സ്’ വിവാദം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ക്ഷമ പറഞ്ഞു

Janayugom Online

കീറിയ ജീൻസ് ധരിക്കുന്നവരെക്കുറിച്ചുള്ള പരാമർശത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് മാപ്പു പറഞ്ഞു. സ്ത്രീകൾ കാൽമുട്ട് കീറിയ ജീൻസിടുന്നതിനെ വിമർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇത്തരം ജീൻസ് ധരിക്കുന്നത് നല്ല മാതൃകയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. മൂല്യങ്ങളില്ലാത്ത യുവതലമുറ വിചിത്രമായ ഫാഷന് പിന്നാലെ പോകുന്നു. സ്ത്രീകളും ഇത് പിന്തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വിമാനത്തിൽ തന്റെ സീറ്റിനടുത്തിരുന്ന സ്ത്രീ കാൽമുട്ട് കീറിയ ജീൻസാണ് ധരിച്ചിരുന്നത്. സർക്കാർ ഇതര സംഘടനയുടെ നേതൃത്വത്തിലുള്ള അവർ കുട്ടികൾക്കൊപ്പമാണ് യാത്ര ചെയ്തത്. കാൽമുട്ട് കീറിയ ജീൻസ് ധരിക്കുന്നത് വഴി കുട്ടികൾക്ക് പകരുന്നത് നല്ല മാതൃകയല്ലെന്നും തിരത് സിങ് പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്നും സ്ത്രീകളോട് മാപ്പുപറയണമെന്നും കോൺഗ്രസ് നേതാവ് പ്രീതം സിങ് പറഞ്ഞു. വസ്ത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും വിമർശനമുയർന്നു.തുടർന്നാണിപ്പോൾ മന്ത്രി വിഷയത്തിൽ മാപ്പ് പറഞ്ഞിരിക്കുന്നത്.

ENGLISH SUMMARY:TIRATH SINGH SAYS SORRY IN RIPPED JEANS STATEMENT

YOU MAY ALSO LIKE THIS VIDEO