14 January 2025, Tuesday
KSFE Galaxy Chits Banner 2

തിരുപ്പതി ക്ഷേത്രത്തിന് പത്ത് ടണ്ണിലേറെ സ്വര്‍ണ്ണം; 15,900 കോടി രൂപ പണമായും നിക്ഷേപം

Janayugom Webdesk
November 6, 2022 4:32 pm

തിരുമല തിരുപ്പതി ദേവസ്ഥാനം സ്ഥിര നിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവും ഉള്‍പ്പെടെയുള്ള ആസ്തി വെളിപ്പെടുത്തി. 2019 മുതലുള്ള ഇപ്പോഴത്തെ ട്രസ്റ്റ് നിക്ഷേപ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. അതേസമയം മിച്ച ഫണ്ട് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ഇപ്പോഴത്തെ ചെയര്‍മാനും ബോര്‍ഡും തീരുമാനിച്ചുവെന്ന സോഷ്യല്‍ മീഡിയ വാര്‍ത്ത ട്രസ്റ്റ് നിഷേധിച്ചു.

മിച്ച ഫണ്ട് ഷെഡ്യൂള്‍ഡ് ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വിശ്വാസികള്‍ അത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ ്അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ പണ, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ വളരെ സുതാര്യമാണ്. ദേശസാല്‍കൃത ബാങ്കുകളില്‍ 5,300 കോടി രൂപ മൂല്യം വരുന്ന 10.3 ടണ്‍ സ്വര്‍ണ്ണ നിക്ഷേപവും 15,938 കോടി രൂപയുടെ ധന നിക്ഷേപമുണ്ട്.

തങ്ങളുടെ ആകെ ആസ്തിക്ക് 2.26 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. 2019ല്‍ വിവിധ ബാങ്കുകളിലായി ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം 13,025 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 15,938 കോടിയായി വര്‍ധിച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപത്തില്‍ 2,900 കോടി രൂപയുടെ വര്‍ധനവ്.

2019ല്‍ 7339.74 കിലോ സ്വര്‍ണ്ണ നിക്ഷേപമുണ്ടായിരുന്നത് മൂന്ന് വര്‍ഷം കൊണ്ട് 2.9 ടണ്‍ വര്‍ധിച്ച് 10.3 ടണ്‍ ആയി. ക്ഷേത്രത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമിയും ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish Sum­mery: Tiru­pati Tem­ple Trust Declares It Has Over 10 Tonnes Of Gold, ₹ 15,900 Crore In Cash
You may like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.