7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 2, 2024
November 29, 2024
November 14, 2024
November 7, 2024
November 4, 2024
November 2, 2024
November 2, 2024

തിരൂര്‍ സതീശന്റെ മൊഴിയെടുക്കും: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
November 29, 2024 1:31 pm

കൊടകര കുഴല്‍പ്പണക്കേസില്‍ തുരടന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്, ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

തിരൂര്‍ സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാറാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. 

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ മുഖേനെ ഇരിങ്ങാലക്കുട അഡീഷണല്‍ കോടതിയെ സമീപിച്ചത്. കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം.അന്വേഷണസംംഘത്തിന് തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താമെന്നും റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തില്‍ ഒരു കോടി സുരേന്ദ്രന്‍ അടിച്ചുമാറ്റിയതായും ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞതായും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.