പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

Web Desk
Posted on June 30, 2019, 10:08 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു.ഹൂളി ജില്ലയിലെ ബാന്ദല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗ്രാമമുഖ്യയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവായ ദിലിപ് റാം (40) ആണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവെയാണ് വെടിയേറ്റത്. റയില്‍വേ ജോലിക്കാരനാണ് ദിലീപ് റാം. വെടിയേറ്റ ദിലീപ് റാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ദിലീപ് റാമിനുനേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.