തമിഴ്‌നാട് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു: രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും കോവിഡ്

Web Desk

ചെന്നൈ

Posted on August 02, 2020, 6:58 pm

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. രാജഭവൻ ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഗവർണർക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഗവർണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗവർണറെ പരിശോധിച്ച രാജ്ഭവൻ മെഡിക്കൽ ഓഫീസർ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയതായി രാജ്ഭവൻ നേരത്തെ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഗവർണർ സ്വയം ക്വാറന്റീനിൽ പോകുകയാണെന്നും രാജ് ഭവൻ വ്യക്തമാക്കിയിരുന്നു.

രാജഭവനിലെ 87 ജീവനക്കാർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Sub: TN gov­er­nor test COVID pos­i­tive

 

You may like this video also