മുട്ട കഴിക്കാറുണ്ട് എന്നാൽ മുട്ടത്തോടോ? അറിയാം മുട്ടത്തോടിന്റെ ആരോഗ്യഗുണങ്ങൾ

Web Desk
Posted on November 09, 2019, 8:01 pm

ആരോഗ്യകരമായ ജീവിതത്തിന് ദിവസവും മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ മുട്ടത്തോട് കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ? മുട്ട കറിവെച്ചും, പുഴുങ്ങിയും, ഓംലെറ്റ് ആക്കിയുമൊക്കെ കഴിക്കാൻ ഏവർക്കും താല്പര്യമാണ്. എന്നാലും മുട്ടത്തോട് എങ്ങനെ കഴിക്കും എന്നുള്ളത് ഒരു ചോദ്യ ചിഹ്നം തന്നെയാണല്ലേ? എന്നാൽ നമ്മൾ കളയാറുള്ള മുട്ടത്തോടിന് കുറച്ച് ഗുണങ്ങൾ ഉണ്ട്. ആർക്കും ആധികം അറിയാത്ത ഗുണങ്ങൾ. അവ എന്തൊക്കെയാണെന്ന് നോക്കാം.

മുട്ടകൾ സാധാരണ രീതിയിൽ പൊട്ടിച്ചെടുത്ത ശേഷം ഇതിന്റെ  തോടുകൾ നാം എല്ലായ്പ്പോഴും ചവറ്റു കുട്ടയിലേയ്ക്ക് വലിച്ചെറിയാറാണ് പതിവ്. ഇതിലെ മൃദുവായതും ഭക്ഷ്യയോഗ്യമായതുമായ ഭാഗത്തെപ്പറ്റി മാത്രമേ നാം ചിന്തിക്കാറുള്ളൂ. മുട്ടയ്ക്കകത്തെ വെള്ളയെയും മഞ്ഞയെയും കേടുകൂടാതെ കാത്തു സൂക്ഷിച്ച പുറംതോടുകളുടെ ശക്തിയെക്കുറിച്ച് നാം ചിന്തിക്കാറേയില്ല.

ഇതിന്റെ ആരോഗ്യ ഗുണങ്ങളെല്ലാം കേട്ട് മുട്ടത്തൊണ്ടുകൾ അതേപടി കഴിക്കാൻ ഒന്നും  നിൽക്കരുത് കേട്ടോ. അങ്ങനെ ചെയ്താൽ ശ്വാസം മുട്ടുകയും വായിലും മോണകളിലും പരിക്കേൽക്കുകയും ചെയ്യും. അതുകൊണ്ട് ഇവ കഴിക്കുന്നതിന് മുമ്പായി ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുണ്ടേത് അത്യാവശ്യമാണ്. നിങ്ങൾക്ക് ഈ പൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം, അല്ലെങ്കിൽ ജ്യൂസുകളിലോ വെറും വെള്ളത്തിലോ കലക്കി കുടിക്കാം. വെള്ളത്തിലിട്ട് കുടിക്കുമ്പോൾ ഇത് ആവശ്യമായ അളവിൽ മാത്രം കഴിക്കുക. കൂടുതൽ കഴിക്കുന്നത് നിങ്ങളുടെ വൃക്കയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മുട്ടത്തോടിൽ സിങ്ക്‌, മാഗനീസ്‌, കോപ്പർ, ഫോസ്ഫറസ്‌, ക്രോമിയം എന്നീ മൂലകങ്ങൾ ധാരളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കാത്സ്യത്തിന്റെ കലവറയാണ്‌. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവു മൂലമുണ്ടാകുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്‌ മുട്ടത്തോട്‌. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും മുട്ടത്തോട്‌ നല്ലതാണത്രെ.

അൾസറിനും ദഹന പ്രശ്നങ്ങൾക്കും പൊടിച്ച മുട്ടയുടെ തോട്‌ നാരങ്ങാ നീരുമായി ചേർത്ത്‌ ഒരു ലിറ്റർ ചൂട്‌ പാലിൽ മിക്സ്‌ ചെയ്ത്‌ ദിവസവും 2 നേരം കഴിക്കുക. അതുപോലെ 7 മുട്ടയുടെ തോട്‌ പൊടിച്ച്‌ 2 നാരങ്ങയുടെ നീരും അൽപം തേനും ചേർത്ത്‌ ഫ്രിഡ്ജിൽ വച്ച്‌ ഒരാഴ്ചയ്ക്ക്‌ ശേഷം ഉപയോഗിച്ചാൽ തൈറോയ്ഡ്‌ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാകും.

രക്തം ശുദ്ധീകരിക്കാൻ മുട്ടത്തോട്‌ വളരെ നല്ലതാണ്‌. ഇതിനായി ആദ്യം 5 മുട്ടയുടെ തോട്‌ 3 ലിറ്റർ വെള്ളത്തിൽ പൊടിച്ചിടുക. 7 ദിവസത്തേക്ക്‌ ഇത്‌ ഫ്രിഡ്ജിൽ വയ്ക്കുക. 7 ദിവസത്തിനു ശേഷം നാരങ്ങാ നീരിൽ ചാലിച്ച്‌ ദിവസൗം രാവിലെ കഴിച്ചാൽ ഇത്‌ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കും. ഏതെങ്കിലും ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശത്തോടെ കഴിക്കാൻ ശ്രദ്ധിക്കണം കേട്ടോ.