ദോശ കഴിച്ച് മടുത്തോ എന്നാല്‍ ഇനി കഴിക്കാം ഒരു സൂപ്പര്‍ ടേസ്റ്റി വെറൈറ്റി ദോശ

വിജയശ്രീ
Posted on October 13, 2019, 4:08 pm

നമ്മള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രഭാതഭക്ഷണങ്ങളില്‍ ഒന്നായിരിക്കും ദോശ. മസാല ദോശ, നെയ് ദോശ, ബീറ്റ്‌റൂട്ട് ദോശ, കപ്പ ദോശ അങ്ങനെ വിവിധ തരം ദോശകള്‍ ഉണ്ട്. എന്നാല്‍ ദോശയോട് അല്‍പ്പം ഇഷ്ടക്കുറവുള്ളവരും കാണും. അവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തില്‍ മുട്ട ദോശ ഉണ്ടാക്കി നോക്കൂ. സാമ്പാറോ ചമ്മന്തിയോ ഒന്നും ഇല്ലാതെ തന്നെ ഇനി മുതല്‍ ദോശ കഴിക്കാം.

ദോശമാവ്, കാരറ്റ്, ഉള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി, മുട്ട, കറിവേപ്പില, ഉപ്പ്, ചതച്ചെടുത്ത ഉണക്ക മുളക് എന്നിവ എടുത്ത ശേഷം, ദോശമാവില്‍ ഉപ്പ് ചേര്‍ത്ത് മാറ്റി വെയ്ക്കുക. അതിനുശേഷം എല്ലാ സാധനങ്ങളും ചെറുതായി നുറുക്കി മുട്ടയും നന്നായി അടിച്ചൊഴിച്ച് അല്‍പ്പം ഉപ്പും ചേര്‍ത്തിളക്കി മാറ്റി വെയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോള്‍ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അല്‍പ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളില്‍ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ റെഡി.