8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 7, 2025
February 5, 2025
February 4, 2025
February 4, 2025
February 3, 2025
February 3, 2025
February 2, 2025
February 2, 2025
February 2, 2025

പരാതിരഹിതവും സുഗമവുമായ ശബരിമല തീർഥാടനകാലം ഒരുക്കാനായി: മന്ത്രി

Janayugom Webdesk
കോട്ടയം
January 31, 2025 7:03 pm

മുന്നൊരുക്കങ്ങളിലൂടെയും കൂട്ടായ്മയിലൂടെയുമാണ് പരാതിരഹിതവും സുഗമവുമായ ശബരിമല തീർഥാടനകാലം ഒരുക്കാനായതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഞ്ചാരയോഗ്യമായ റോഡുകൾ ഒരുക്കുക എന്ന ദൗത്യമായിരുന്നു ആദ്യം ഏറ്റെടുത്തത്. റോഡുകൾ ബിഎം ബിസി നിലവാരത്തിലാക്കി. ജല അതോറിറ്റി, പൊതുമരാമത്ത്, വനം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ 53.60 ലക്ഷം തീർഥാടകരാണ് ഈ സീസണിൽ ശബരിമലയിലെത്തിയത്. നടവരവിൽ മാത്രം 80 കോടി രൂപയുടെ അധിക വരുമാനമുണ്ടായി. ശബരിമലയിൽ അടിയന്തരമായി ചെയ്യാനുള്ളത് റോപ്‍വേ നിർമാണമാണ്. ഉടൻ റോപ്‍വേയുടെ നിർമാണത്തിനുള്ള ശിലാസ്ഥാപനം നടത്തും.
എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയത് 144 കപ്പലുകളും 2,93,000 കണ്ടെയ്നറുകളുമാണെന്ന് മന്ത്രി പറഞ്ഞു. 2028 ആകുമ്പോള്‍ വിഴിഞ്ഞം തുറമുഖം പൂർണ നിലയിലെത്തും.
കേരളത്തിലേക്ക് ഇപ്പോൾ 39.55 കോടി ലിറ്റർ എതനോൾ വരുന്നുണ്ട്. ഇത് കർണാടകത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ് വരുന്നത്. ഇതിന് ട്രാൻസ്പോർട്ടിങ് ചാർജായി ലിറ്ററിന് 10 രൂപ കൊടുക്കണം. കേരളത്തിൽ ഉൽപാദിപ്പിച്ചാൽ ലിറ്ററിന് രണ്ട് രൂപയേ ചാർജ് വരൂ. നമ്മുടെ കാശ് മുഴുവൻ കർണാടകത്തിന് കൊടുക്കണമെന്നാണ് ചിലർ വാദിക്കുന്നത്. ഇത് അവിടുത്തെ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ്. എന്ത് നല്ലത് ചെയ്താലും എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.കോട്ടയം നഗരസഭയിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ കോടികളുടെ അഴിമതി സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ നഗരസഭ തയ്യാറാകുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.