22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
February 28, 2025
February 21, 2025
February 20, 2025
January 31, 2025
January 22, 2025
December 23, 2024
November 29, 2024
October 9, 2024
September 18, 2024

പച്ചക്കറി വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടലുമായി കൃഷിവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
November 23, 2021 10:24 pm

ഇന്ധനവിലയും പ്രകൃതിക്ഷോഭങ്ങളും കാരണം കേരളത്തിൽ പച്ചക്കറി വിപണിയിലുണ്ടായ വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടലുമായി സംസ്ഥാന കൃഷിവകുപ്പ്. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പിനും വിഎഫ്‌പിസികെക്കും കൃഷി മന്ത്രി പി പ്രസാദ് നിർദ്ദേശം നൽകി. 

വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗര വഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉല്പാദിപ്പിച്ച പച്ചക്കറി നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വിലവർധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്. 

സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉല്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.
Eng­lish summary;To pre­vent veg­etable infla­tion Depart­ment of Agri­cul­ture with inten­sive intervention
You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.