കായംകുളം: പൗരത്വനിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി വേറിട്ടൊരു പ്രതിഷേധം നടത്തുകയാണ് ഏറണാകുളം മഹാരാജാസ് കോളജ് അധ്യാപകൻ ഡോ.എം എച്ച് രമേശ്കുമാർ. നാളെ രാവിലെ സ്വദേശമായ കായംകുളത്ത് നിന്ന് ആലപ്പുഴ വരെ ഏകദേശം നൂറ് കിലോമീറ്ററോളം സൈക്കിളിൽ യാത്ര ചെയ്താണ് അദ്ദേഹം പ്രതിഷേധം നടത്തുന്നത്.
യാത്രയ്ക്കിടെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളും ഗ്രന്ഥശാലകളും സന്ദർശിച്ച് തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കും. ഫലപ്രദമായ ചർച്ചകളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഒപ്പം കേന്ദ്രസർക്കാർ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും ഉദ്ദേശിക്കുന്നു.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച് രാത്രി എട്ടുമണിയോടെ തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇദ്ദേഹം നടത്തിയ സൈക്കിൾ യാത്രകളും ഏറെ ശ്രദ്ധേയമായിരുന്നു. സാമൂഹ്യമാധ്യമങ്ങളും വിദ്യാർഥികളും ഇദ്ദേഹത്തിന്റെ യാത്രകൾ ഏറ്റെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.