June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

വർക്കല എസ് ആർ ട്രസ്റ്റിന് കീഴിലുളള ദന്തൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കാൻ ദന്തൽ കൗൺസിൽ

By Janayugom Webdesk
February 13, 2020

വർക്കല എസ് ആർ ട്രസ്റ്റിന് കീഴിലുളള ദന്തൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കാനും ബിഡിഎസ്, എംഡിഎസ് പ്രവേശന നടപടികൾ നിർത്തിവയ്ക്കാനും ദന്തൽ കൗൺസിൽ ശുപാർശ ചെയ്തു. പല അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എംസിഐ നിരീക്ഷിച്ച സൗകര്യങ്ങൾ കോളേജിൽ ഇല്ലെന്നും ഉപകരങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നഴ്സിംഗ് ജീവനക്കാരുടെ പട്ടിക വ്യാജമെന്ന് സംശയിക്കുന്നതായും കോളേജ് മാനേജ്മെന്റിന്റെ പല പണമിടപാടുകളിലും കൃത്യതയില്ലെന്നും റിപ്പോർട്ട് പറയുന്നു. കോളേജിൽ പരിശോധനക്കെത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെ മാനേജ്മെന്റ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും വ്യാജരേഖ ചമച്ചാണ് മാനേജ്മെന്റ്,  ആവശ്യകത സർട്ടിഫിക്കറ്റ് സമ്പാദിച്ചതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോളേജിന്റെ ആവശ്യകത സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ ഈ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.