ടെക്‌സസ്സ്: ടെക്‌സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ യു ഹാള്‍ പുതിയ നിയമത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ നിയമനം നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ നിയമം ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കുമെന്നും ഇവര്‍ അറിയിച്ചു. കാനഡയിലും അമേരിക്കയിലും 300000 ജീവനക്കാരാണ് ഈ കമ്പിനിയില്‍ ഉള്ളത്. എത്താല്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും ഇവര്‍ പറഞ്ഞു. അലബാമ, അലാസ്ക്ക, അരിസോണ, അര്‍ക്കന്‍സാസ്, ഡെലവെയര്‍, ഫ്‌ളോറിഡാ, മിഷിഗണ്‍, വെര്‍ജിനിയ, വാഷിംഗ്ടണ്‍ തുടങ്ങിയ 21 സംസ്ഥാനങ്ങളിലാണ് ഈ നിയമം ബാധകമാക്കുന്നത്.
നിക്കോട്ടിന്‍ ഉപയോഗത്തെ കുറിച്ച് അപേക്ഷാ ഫോറത്തിലുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കണമെന്നും ആവശ്യമായാല്‍ നിക്കോട്ടിന്‍ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും ഫിനിക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോര്‍പറേറ്റ് പ്രതിനിധി ജസ്സിക്ക ലോപസ് (ചീഫ് ഓഫ് സ്റ്റാഫ്) പറഞ്ഞു. 167000 യു ഹാള്‍ ട്രക്കനാണ് കമ്പിനി വാടകയ്ക്കായി നല്‍കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു പോളിസി സ്വീകരിക്കേണ്ടി വന്നതെന്നും ചീഫ് പറഞ്ഞു ജീവനക്കാരെ നിയമിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം കമ്പനിക്കാണെന്നും ചീഫ് കൂട്ടിച്ചേര്‍ത്തു.
you may also like this video
English summary: tobacco users will not get job in Texas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.