കേരളത്തിന് ഇന്ന് ആശ്വാസ ദിനം. 36 പേര്‍ക്ക് ഇന്ന് കോവിഡ് 19 വൈറസ് ഭേദമായി. കാസര്‍കോഡ് 28 പേരും മലപ്പുറത്ത് 6 പേരും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരെക്കാള്‍ ഇരട്ടി പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ 62 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 123 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6,549 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് തൃശ്ശൂരിൽ മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് പോസിറ്റീവായ രണ്ടു പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇനി രോഗബാധയിൽ ചികിത്സയിലുള്ളത് 10 പേർ മാത്രമാണ്.
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 375 ആയി.
വിവിധ ജില്ലകളിലായി 1,16,941 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര് വീടുകളിലും 816 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 പേരുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റിവ് ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.