27 March 2024, Wednesday

ഇന്ന് ഗാന്ധിജയന്തി ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ മഹാത്മാവ്

Janayugom Webdesk
October 2, 2021 10:39 am

ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.

ഇന്ന് ഗാന്ധി ജയന്തി മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം. ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ മഹാത്മാ ഗാന്ധിയുടെആദര്‍ശങ്ങള്‍ക്ക് ഇന്ത്യയ്ക്ക് പുറത്തും സ്വീകാര്യതയേറെയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ, സ്വാതന്ത്ര്യത്തിനായി പോരാടുന്നതിനൊപ്പം ആയുധമെടുക്കാതെ സമരം ചെയ്യാന്‍ ലോകത്തിന് പാഠമാകുക കൂടിയായിരുന്നു ഗാന്ധിജി. അഹിംസയില്‍ അടിയുറച്ച ഗാന്ധി ദര്‍ശനങ്ങളില്‍ പല ലോകനേതാക്കളും സ്വാധീനിക്കപ്പെട്ടു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്സ്റ്റീവ് ബികോ നെല്‍സണ്‍ മണ്ടേല എന്നിവര്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായവരില്‍പ്പെടുന്നു. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന് പറഞ്ഞ മഹാത്മാ ഗാന്ധി ദേശാതിര്‍ത്തികള്‍ ഭേദിച്ച് ആഗോള സ്വീകാര്യനായി, അഹിംസയുടെ പ്രവാചകനായി.ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന 75,000 ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി തൊട്ടുകൂടായ്മയില്ലാത്ത ജാതിവ്യവസ്ഥയ്ക്കെതിരെയും അദ്ദേഹം പോരാടി.ഈ ദിവസം ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ദിനമാണ് ഒക്ടോബര്‍ 2. ലോകമെമ്പാടും വിവിധ റാലികള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, പോസ്റ്റര്‍ മത്സരങ്ങള്‍ എന്നിവ നടക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അഹിംസാത്മക യുദ്ധം നടത്തുന്ന നിരവധി സമാധാന പ്രതിഷേധങ്ങള്‍ക്ക് ഗാന്ധിജി നേതൃത്വം നല്‍കി.1909ലാണ്​ ഗാന്ധിജി ത​െൻറ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ രചിച്ചത്​. ലണ്ടനിൽനിന്ന്​ ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽയാത്രയിലാണ്​ ത​െൻറ മാതൃഭാഷയായ ഗുജറാത്തിയിൽ ഗാന്ധിജി പുസ്​തകരചന നടത്തിയത്​. 1909 നവംബർ 13 മുതൽ 22 വരെ തുടർച്ചയായി എഴുതി ഗാന്ധിജി പുസ്​തകം പൂർത്തീകരിച്ചു. 271 കൈയെഴുത്ത്​ പേജുകളുള്ള ഹിന്ദ്​ സ്വരാജി​െൻറ 50 പേജുകൾ ഇടതുകൈകൊണ്ടാണ്​ എഴുതിത്തീർത്തത്​. 910ലാണ്​ ഹിന്ദ്​ സ്വരാജ്​ പുസ്​തകരൂപത്തിൽ ഗുജറാത്തി ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്​. അന്നത്തെ ബോംബെ സർക്കാർ, ഹിന്ദ്​ സ്വരാജ്​ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന്​ നിരോധനത്തിനുള്ള തിരിച്ചടിയായി ആ വർഷം തന്നെ ഗാന്ധിജി ഹിന്ദ്​ സ്വരാജി​െൻറ ഇംഗ്ലീഷ്​ പരിഭാഷ പ്രസിദ്ധീകരിച്ചു. മഹാത്​മാഗാന്ധി നേരിട്ട്​ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയ ഒരേയൊരു പുസ്​തകവും ഹിന്ദ്​ സ്വരാജാണ്​.പത്രാധിപരും വായനക്കാരനും തമ്മിൽ സംവാദം നടത്തുന്ന പ്രതിപാദന ശൈലിയാണ്​ പുസ്​തക രചനക്കായി ഗാന്ധിജി തിരഞ്ഞെടുത്തത്​. ഹിന്ദ്​ സ്വരാജിലുടനീളം ഗാന്ധിജി ത​െൻറ മഹത്തായ ആശയമായ അഹിംസവാദത്തിനാണ്​ ഉൗന്നൽ നൽകിയത്​. ചെറുതെങ്കിലും ഇൗ കൃതിയിലാണ്​ അഹിംസ തത്ത്വങ്ങളുടെ സ്വീകാര്യതയെക്കുറിച്ച്​ തനിക്കുള്ള യുക്​തിപരമായ നിഗമനങ്ങൾ ഗാന്ധിജി അവതരിപ്പിച്ചിരിക്കുന്നത്​. ഗാന്ധിജി ഹിന്ദ്​ സ്വരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്​, വെറുപ്പി​െൻറ സ്​ഥാനത്ത്​ സ്​നേഹത്തെ പ്രതിഷ്​ഠിക്കുന്ന സുവിശേഷമാണെന്നാണ്​.സത്യഗ്രഹം കൊണ്ട്​ ഞാൻ അർഥമാക്കുന്നത്​ സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്​. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ പകയോ വെച്ചുപുലർത്തരുത്​. സത്യ​ഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്​നേഹംകൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്​പ്പെടുത്താനാണ്​ ശ്രമിക്കുക. അതുകൊണ്ട്​ സത്യഗ്രഹ സമരത്തിനിരിക്കുന്ന ഒരാൾ കോപം, വിദ്വേഷം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളിൽനിന്ന്​ താൻതന്നെ പൂർണമായും വിമുക്​തനാണെന്നും ത​െൻറ സത്യഗ്രഹം ​െകാണ്ട്​ ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകൾ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്​. ഇതിനായി സത്യഗ്രഹി ശ്രദ്ധാപൂർവം ആത്​മപരിശോധന നടത്തുകയും ​ചെയ്യണം’ ഇതായിന്നു ഗാന്ധിയുടെ സത്യഗ്രഹസങ്കലപ്പം.കേവലം വ​ിദേശ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ച്​ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നതല്ല സ്വദേശി പ്രസ്​ഥാനം അർഥമാക്കുന്നത്​. നമുക്ക്​ ആവശ്യമുള്ള കാര്യങ്ങൾ നമ്മുടെ അയൽക്കാരൻ ചെയ്​തുതരുമെങ്കിൽ അയാളെ വിട്ടിട്ട്​ ഇൗ ആവശ്യത്തിന്​ അകലങ്ങളിലെ മറ്റൊരാളെ തേടിപ്പോകുന്നത്​ മനസ്സുകൊണ്ട്​ നിയന്ത്രിക്കാനാണ്​ സ്വദേശി പ്രസ്​ഥാനം ആവശ്യപ്പെടുന്നത്​. സ്വയംപര്യാപ്​തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ്​ ഗ്രാമസ്വരാജ്​ എന്ന ഗാന്ധിയുടെ സ്വപ്​നത്തി​െൻറ ആകെത്തുക.
മഹാത്മാ ഗാന്ധിയുടെ സ്വാധീനം കേരളത്തിന്റെ നിര്‍മ്മാണത്തില്‍ ചെറിയ സ്വാധീനമൊന്നുമല്ല ചെലുത്തിയത്. അതില്‍ പ്രധാനമാണ് വൈക്കംസത്യഗ്രഹം കേരളത്തിലെ ഹിന്ദുക്കളില്‍ വലിയൊരുവിഭാഗത്തിന് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു.ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന പ്രധാന റോഡുകളില്‍ക്കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.‘അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് ഇത്തരം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1924 മാര്‍ച്ച് 30 ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു.വൈക്കം ക്ഷേത്രമതിലിനു ചുറ്റുമുള്ള നിരത്തില്‍ക്കൂടി എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ അനുമതി തേടിയായിരുന്നു സത്യഗ്രഹം.മാസങ്ങള്‍ക്കകം ഇത് അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ചു. 1925 മാര്‍ച്ചില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വൈക്കത്തെത്തി. ആ വര്‍ഷം നവംബറില്‍ സത്യഗ്രഹം വിജയകരമായി അവസാനിച്ചു.നിരത്തുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കിട്ടി. മറ്റൊന്നാണ് ഗുരുവായൂര്‍ സത്യഗ്രഹം.ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗാന്ധിജി അഞ്ചുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1920 ആഗസ്റ്റ് 18‑ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്തലിയോടൊപ്പം കേരളത്തിലെത്തിയ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു. 1925 മാര്‍ച്ച് 8‑വൈക്കം സത്യഗ്രഹത്തിന് പരിഹാരം കാണാനായിരുന്നു ഈ സന്ദര്‍ശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.1927ഒക്ടോബര്‍ 9‑കേരളത്തില്‍ വിവിധ സ്വാതന്ത്ര്യസമര പൊതുയോഗങ്ങളില്‍ പങ്കെടുത്തു.1934 ജനുവരി 10-ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം ഗാന്ധിജി കേരളത്തിലെത്തി.1937 ജനുവരി 12‑ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരത്തെ ഈ നൂറ്റാണ്ടിലെ മഹാത്ഭുതം എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയേറിവരികയാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ഗാന്ധി ജയന്തി ആഘോഷത്തിനും അതിന്‍റേതായ പ്രധാന്യം ഉണ്ട്. ശുചിത്വബോധം വളര്‍ത്തുവന്‍ ഗാന്ധിജി എന്നും മുന്നിലായിരുന്നു. വര്‍ഗീയതയെ താലോലിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ഒരു വര്‍ഗീയതയുമായി സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ നിലപാടിന് പ്രസക്തിയേറുന്നു.

ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും,
പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം..

Eng­lish Sum­ma­ry: Today Gand­hi Jayan­ti is the Mahat­ma who touched the soul of India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.