ഇന്ന് ലോക സമാധാന ദിനം. എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയ്ക്ക് സമാധാനത്തിൻറെ ആശയങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
1981‑ൽ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ൽ 55/282 വോട്ടിന് ജനറൽ അസംബ്ലിയിൽ സെപ്തംബർ 21 തീയതി എല്ലാ വർഷവും സമാധാന ദിനം ആചരിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനം ഒരൊറ്റ ദിവസം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ നടപടിക്രമങ്ങളിൽ ഉരുത്തിരിഞ്ഞ സംഭവമല്ല. ലോക രാജ്യങ്ങൾ തമ്മിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറുതും വലുതുമായ യുദ്ധങ്ങൾ രുപപ്പെടുകയും, യുദ്ധങ്ങൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ആണവായുധങ്ങൾ നിർമ്മിക്കുവാൻ മത്സരക്കുന്നതിന്റെയും തൽഫലമായി കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും സ്വസ്തമായി ജീവിക്കുവാൻ പറ്റാത്ത സ്ഥിതിയുണ്ടായതിനാലാണ് ലോകസമാധാനം ജനങ്ങളുടെ ഇടയിൽ എത്തിക്കുവാൻ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാൻ തീരുമാനിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.