ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. പ്രാദേശിക സമയം രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങുകളിലും 200ലധികം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യ മാർപാപ്പയായിരുന്ന പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധൂപാര്‍ച്ചനയ്ക്കും ശേഷമാകും പാപ്പ കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി അല്‍ത്താരയിലേക്ക് എത്തുക. പത്രോസിന്റെ തൊഴിലിനെ ഓർമ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമ്മം ഓർമ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്‍, വൈദികന്‍, ഡീക്കന്‍ പദവികളിലുള്ള മൂന്ന് കര്‍ദിനാളുമാര്‍ എന്നിവരായിരിക്കും ചടങ്ങ് നിര്‍വഹിക്കുക. കുർബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്ത് മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും.
ഇറ്റലിയിലും വത്തിക്കാനിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാനിൽ 6,000 പൊലീസ് ഉദ്യോഗസ്ഥരും 1,000 സന്നദ്ധപ്രവർത്തകരും ഡ്യൂട്ടിയിലുണ്ടാകും. സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷും നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റണുമാണ് നയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.