25 April 2024, Thursday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

ജി 7 രാജ്യങ്ങളുടെ നിർണായക യോഗം ഇന്ന്; താലിബാന്‍ ഉപരോധം പ്രധാന വിഷയമാകും

Janayugom Webdesk
കാബൂള്‍
August 24, 2021 9:29 am

അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീർഘിപ്പിക്കുമോ എന്ന് ഇന്ന് അറിയാം. നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ തീയ്യതി ദീർഘിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു.

ജി ഏഴ് രാജ്യങ്ങളുടെ യോഗം ഇന്ന് ചേരാനിരിക്കെയാണ് അമേരിക്ക തീരുമാനം പുനർപരിശോധിക്കുന്നത്. ബ്രിട്ടണും കാനഡയും നേരത്തെ തന്നെ പിന്മാറ്റം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. 31 നുള്ളിൽ പിന്മാറ്റം പൂർത്തിയാകില്ലെന്നും തീയ്യതി നീട്ടണമെന്നും ചില അമേരിക്കൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ പിന്മാറ്റം നീട്ടാനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് താലിബാൻ വ്യക്തമാക്കി. 31 നകം പിൻവാങ്ങണമെന്ന് താലിബാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
eng­lish summary;Today is the cru­cial meet­ing of the G7 nations
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.