Site iconSite icon Janayugom Online

കമോണ്‍ട്രാ സഞ്ജു; ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്

14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ റോയല്‍സും അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റണ്‍സും കലാശപ്പോരില്‍ ഇന്ന് ഏറ്റുമുട്ടും. മത്സരം രാത്രി 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കും.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ത­കര്‍ത്താണ് രാജസ്ഥാന്‍ ഫൈ­നല്‍ ടിക്കറ്റുറപ്പിച്ചത്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് ടീമുകള്‍ തന്നെയാണ് കലാശപ്പോരിനുമെത്തുന്നത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ടീം (രാജസ്ഥാന്‍ റോയ­ല്‍സ്)­ ഫൈനലിലെത്തി.

പ്രഥമ ചാമ്പ്യനായ രാജസ്ഥാന്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശപ്പോരിനെത്തുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനമെടുത്ത സഞ്ജുവിന് ഏഴാം സ്ഥാനത്തെത്തിക്കാനെ കഴിഞ്ഞുള്ളൂ. താരങ്ങളുടെ കൊഴിഞ്ഞുപോക്കും അതില്‍ തിരിച്ചടിയായി. എന്നാല്‍ ഇത്തവണ ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ഒട്ടേറെ താരങ്ങള്‍ ടീമിലുണ്ട്.

ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമൊക്കെ പരിചയസമ്പന്നരായ സ്പിന്നര്‍മാരാണ്. ജോസ് ബട്ലറിന്റെ മിന്നും ഫോമാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ മുതല്‍ക്കൂട്ട്. കൂടാതെ ഫിനിഷിങ്ങില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറും കത്തിക്കയറുന്നുണ്ട്. ഗുജറാത്തിനെതിരെ തിരിച്ചടിക്കാനുള്ള ആ­യുധം സഞ്ജുവിനോടൊപ്പമുണ്ടെന്നും ഇതിലൂടെ മനസിലാക്കാം.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ടൈറ്റ­ണ്‍സ് പ്ലേ ഓഫിലേക്കു മു­ന്നേറിയത്. 14 മ­ത്സരങ്ങളില്‍ 10ലും വിജയിച്ച അവര്‍ നാലെണ്ണത്തി­ല്‍ മാത്രമേ തോ­ല്‍വിയറിഞ്ഞുള്ളൂ. 20 പോയിന്റോടെയാണ് ഗുജറാത്ത് ലീഗ് ഘട്ടത്തിലെ വിജയികളായത്. രാജസ്ഥാ­ന്‍ റോയല്‍സ് തൊട്ടുതാഴെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെ­യ്യുകയായിരുന്നു. 14 ­മ­ത്സ­രങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച റോയ­ല്‍സ് അ­ഞ്ചെണ്ണത്തില്‍ പരാജയവുമറിഞ്ഞു. 18 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്.

Eng­lish summary;Today is the final of IPL

You may also like this video;

Exit mobile version