Web Desk

ഗ്ദാൻസ്ക്

May 26, 2021, 11:08 am

യൂറോപ്പ ലീഗില്‍ ഇന്ന് കലാശക്കൊട്ട്; മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും ഏറ്റുമുട്ടും

Janayugom Online

യൂറോപ്പ ലീഗ് ഫൈനലില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വിയ്യാറയലിനെ നേരിടും. കഴിഞ്ഞ തവണ സ്പാനിഷ് ക്ലബ്ബ് സെവിയ്യയായിരുന്നു ടൂര്‍ണമെന്റിലെ ജേതാക്കള്‍. അരഡസന്‍ തവണ കിരീട ജേതാക്കളായ സെവിയ്യ തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട ടീം. ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയെ മറികടന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫൈനല്‍ പ്രവേശം. വിയ്യാറയലാണെങ്കില്‍ കരുത്തരായ ആഴ്സണലിനെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ഇരുടീമും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. 

അതേസമയം, യുണൈറ്റഡിൽ ഒലെ ഗണ്ണാർ സോൾഷ്യറുടെ പരിശീലക കരിയറിലെ ആദ്യ കിരീടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ബ്രൂണൊ ഫെർണാണ്ടസ്, പോൾ പോഗ്ബ, റാഷ്‌ഫോർഡ്, ഗ്രീൻവുഡ്‌, കവാനി തുടങ്ങി പ്രധാന താരങ്ങളിലാണ് യൂണൈറ്റഡിന്റെ കിരീട പ്രതീക്ഷകൾ. പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. സെവിയ്യയെ മൂന്ന് തവണ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കിയ ഉനായ് എമ്റിയാണ് വിയ്യാറയലിന്റെ പരിശീലകന്‍. ടൂര്‍ണമെന്റില്‍ ഉടനീളം ക്ലബ്ബ് പുറത്തെടുത്തത് സ്ഥിരതയുള്ള പ്രകടനമായിരുന്നു. വിയ്യാറയലിനെ ചാമ്പ്യന്മാരാക്കുകയെന്നത് പരിശീലകന്‍ എംറിക്കും അഭിമാന പ്രശ്നമാണ്.പാക്കോ അല്‍ക്കാസര്‍, സാമുവല്‍ ചുക്കു വേസേ, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്: നായകന്‍ മരിയോ ഗാസ്പറും പാവുടോറസും മുന്‍ റയല്‍ മാഡ്രിഡ് താരം റൗള്‍ ആല്‍ബിയോളും ചുക്കാന്‍ പിടിക്കുന്ന പ്രതിരോധവും കിടയറ്റതാണ്. 

ENGLISH SUMMARY:Today is the final of the Europa League
You may also like this video