16 June 2025, Monday
KSFE Galaxy Chits Banner 2

ഇന്ന് ലോക സമുദ്ര ദിനം ; കടലിലെ പ്ലാസ്റ്റിക് മാലിന്യം ജീവികളുടെ നിലനിൽപ്പിന് ഭീഷണി

Janayugom Webdesk
June 8, 2025 12:18 pm

മുദ്രത്തിൽ അനുദിനം കൂടിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽ ജീവികളുടെ നിലനിൽപ്പിന് ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. സമുദ്രത്തിലെ മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക് മാലിന്യമാണെന്നു വിവിധ പഠന റിപ്പോർട്ടുകൾ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. 2040 ആകുമ്പോൾ സമുദ്രത്തിൽ വർഷം തോറും എത്തിച്ചേരുന്ന പ്ലാസ്റ്റിക് രണ്ടോ മൂന്നോ മടങ്ങായേക്കാം. 2016 ൽ ഇത് 11 ദശലക്ഷം ടൺ ആയിരുന്നു. 2040 ൽ ഇത് 29 ദശലക്ഷം ടൺ ആയേക്കാം. ഇന്ന് ഭൂമിയിൽ കൃത്രിമമായി നിർമിക്കുന്ന വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് പ്ലാസ്റ്റിക്ക്‌. ഇപ്പോൾ പ്രതിവർഷം നാം 360 ദശലക്ഷം ടൺ പ്ലാസ്റ്റിക് ല്പന്നങ്ങളാണ്‌ നിർമിക്കുന്നത്‌. 1950–-2015 കാലഘട്ടത്തിൽ ആഗോളതലത്തിൽ 7.8 ബില്ല്യൺ ടൺ പ്ലാസ്റ്റിക് ല്പന്നങ്ങളാണ്‌ ലോകത്ത്‌ നിർമിച്ചു കൂട്ടിയത്‌. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോവ്യക്തിക്കും ഒരു ടൺ പ്ലാസ്റ്റിക് എന്ന നിലയിൽ. 2018 ലെ പ്രളയത്തിനു ശേഷം കേരള തീരത്തെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ സാന്ദ്രത 7 മടങ്ങു വർധിച്ചതായി പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു.

 

പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 5 മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്മ കണികകളാണു മൈക്രോ പ്ലാസ്റ്റിക്‌. മത്സ്യങ്ങളെയും മറ്റു കടൽ ജീവിവർഗങ്ങളെയും ഇതു കാര്യമായി ബാധിക്കുമെന്നും ആൽഗകൾ തുടങ്ങി തിമിംഗലങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നാം നിർമിക്കുന്ന പ്ലാസ്റ്റിക്കുകളിൽ പകുതിയോളം പായ്ക്കിങ്‌ വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ല്പന്നങ്ങളുമാണ്‌. മൊത്തം ല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളിൽ 40 ശതമാനം ഒരു വിധത്തിലും ഉള്ള സംസ്‌കരണ, പുനഃചംക്രമണ പ്രക്രിയകൾക്കും വിധേയമാകുന്നവയല്ല. ഓരോ വർഷവും എതാണ്ട് 5 മുതൽ 13 വരെ ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ, വലിയ പ്ലാസ്റ്റിക് കഷണങ്ങൾ ആയോ പൊടിഞ്ഞ് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ ആയോ കടലിൽ എത്തിച്ചേരുന്നു.

സമീപ കാലത്തായി കടലിന്റെ അടിത്തട്ടില്‍ നിന്നുള്ള ദൃശ്യങ്ങളിലെല്ലാം പ്ലാസ്റ്റിക്ക് ഒരു സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കഴിച്ച് മരിച്ച തിമിംഗലങ്ങള്‍ പല തീരത്തും അടിയുന്നു. പ്ലാസ്റ്റിക്ക് കൂടുകള്‍ക്കുള്ളില്‍ കുരുങ്ങി ജീവിക്കേണ്ടിവരുന്ന മത്സ്യങ്ങള്‍, ആമകള്‍ എന്നിവ പല സ്ഥലങ്ങളിലും കടലിൽ അടിഞ്ഞു കൂടി. പല കടൽ ജീവികളും പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ആഹാരമാക്കുകയും അതുവഴി ചാകുകയും ചെയ്യുന്നു. വടക്കൻ ശാന്ത സമുദ്രത്തിലെ മത്സ്യങ്ങൾ ഓരോ വർഷവും 12,000 മുതൽ 24,000 വരെ ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ആഹരിക്കുന്നുണ്ട് എന്നാണ് കണക്ക്. കുടലുകളിൽ മുറിവിനും അടവിനും മാത്രമല്ല ജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. കൂടാതെ ഭക്ഷ്യശൃംഖലയിൽ ഉയർന്ന തലങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യം മത്സ്യങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

 

ഒരോ മിനിറ്റിലും ലോകത്ത് വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളുടെ എണ്ണം ഒരു ദശലക്ഷത്തോളമാണെന്നും ഇത് കാലാവസ്ഥാ വ്യതിയാനം പോലെ അപകടകരമാണെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. അഞ്ച് ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചികളാണ് ഒരോ വർഷവും ഉപയോഗിച്ച് ഉപേക്ഷിക്കുന്നതെന്നും ഇതില്‍ പകുതിയും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിച്ച് കളയുകയാണെന്നും യുഎന്‍ഇപിയുടെ റിപ്പോര്‍ട്ടുകളും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.