7 December 2024, Saturday
KSFE Galaxy Chits Banner 2

നിര്‍ഭയ സംഭവത്തിന് ഇന്ന് ഒമ്പത് വര്‍ഷം; സ്ത്രീകള്‍ക്കെതിരായ അതിക്രമം: നിയമങ്ങള്‍ ഇപ്പോഴും പരാജയം

Janayugom Webdesk
ന്യൂ‍ഡല്‍ഹി
December 16, 2021 9:02 am

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഒമ്പത് വര്‍ഷം തികയുമ്പോഴും ഫലപ്രദമാകാതെ തുടരുകയാണ് സ്ത്രീകള്‍ക്കെതിരെയുളള അക്രമം തടയല്‍ നിയമം. നിര്‍ഭയ കേസിന് ശേഷവും രാജ്യത്ത് പോക്സോ കേസുകള്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു പുറമേ കൂടുതല്‍ സമഗ്രമായ മാര്‍ഗങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണമെന്നാണ് പൊതു ആവശ്യം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വധശിക്ഷ പോലും ഫലപ്രദമായ പ്രതിരോധമല്ലെന്നാണ് പാശ്ചാത്യരാജ്യങ്ങളിലെ പഠനങ്ങള്‍ തെളിയിക്കുന്നത്. ബലാത്സംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ നിയമങ്ങളൊന്നും അക്രമം അതിജീവിക്കുന്നവരെ പരിഗണിക്കുകയോ കേന്ദ്രീകരിക്കുകയോ ചെയ്യുന്നില്ല. നിര്‍ഭയ ഫണ്ട് പോലുള്ള പദ്ധതികളും വേണ്ടത്ര വിനിയോഗിക്കാതെ തുടരുന്നു. കേസുകളിലും വാദം കേള്‍ക്കലിലും ഉണ്ടാകുന്ന കാലതാമസവും ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളിലൊന്നാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമങ്ങള്‍ അപര്യാപ്തമാണെന്നതിനു പുറമേ പുതിയ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്നും വിലയിരുത്തലുകളുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പലപ്പോഴും കുറ്റവാളിയുടെ വ്യക്തിഗതമായ പ്രശ്നങ്ങളുടെ മാത്രം ഫലമല്ല, മറിച്ച് ലിംഗഭേദങ്ങൾക്കിടയിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് മനസിലാക്കേണ്ടത്. സര്‍ക്കാര്‍ നയങ്ങളും ഇതനുസരിച്ച് രൂപപ്പെടണം. 

നിയമങ്ങള്‍ ലിംഗപരമായി നിലനില്‍ക്കുന്ന പൊതു സങ്കല്പങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സര്‍ക്കാരുകള്‍ ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലേക്ക് നയിക്കുന്ന പുരുഷാധിപത്യ പ്രവണതകളെയും അഭിസംബോധന ചെയ്യുകയും ആണ്‍കുട്ടികളെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള കര്‍മ്മ പദ്ധതികളില്‍ ക്രിയാത്മകമായി പങ്കെടുപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനും മാര്‍ഗങ്ങളും ഉണ്ടാകണം. നിലവിലുള്ള ക്രിമിനല്‍ നിയമത്തിന്റെ പരിധികളും പോരായ്മകളും മനസിലാക്കി അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള കാര്യക്ഷമമായ മാര്‍ഗങ്ങളാണ് സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്കെതിരെ ഉണ്ടാകേണ്ടത്. 

ENGLISH SUMMARY:Today marks nine years since the Nirb­haya incident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.