സംസ്ഥാനത്ത് വീണ്ടും രണ്ട് കോവിഡ് മരണം കൂടി. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72), കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) എന്നിവരാണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. കഴിഞ്ഞമാസം 22നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മക്കളുമുൾപ്പെടെ ഇദ്ദേഹത്തിന്റെ വീട്ടിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.