നടിയെ ആക്രമിച്ച കേസ്: ദിലീപിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Web Desk
Posted on May 02, 2019, 8:19 am

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മെമ്മറി കാര്‍ഡിൻ്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്‍റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്. ഇതിനു പിന്നാലെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.