കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ ആറാം ദിവസം പുറത്തെടുത്തു

Web Desk
Posted on June 11, 2019, 10:27 am

ചണ്ഡീഗഢ്: കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തു.  ആറാം ദിവസത്തില്‍ പുറത്തെടുത്ത കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ട്. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഫത്തേഹ്വീര്‍ സിങ് എന്ന രണ്ടുവയസ്സുകാരനെയാണ് പുറത്ത് എടുത്തത്. ഉപേക്ഷിച്ച കുഴല്‍ ക്കിണറില്‍ 125 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. കുഞ്ഞുവീണയിടത്തിന് സമാന്തരമായെടുത്ത കുഴിയില്‍നിന്ന് 36 ഇഞ്ച് വ്യാസത്തില്‍ ഒരു കുഴല്‍ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച്‌ ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.

സൈന്യത്തിലെയും ദേശീയദുരന്തനിവാരണസേനയിലെയും 26 അംഗ ദൗത്യസംഘം രാപകല്‍ ഭേദമന്യേ നടത്തിയ 110 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ 5.12 ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്.

ജൂണ്‍ ആറിന് വൈകീട്ട് നാലോടെയാണ് ഫത്തേഹ്വീര്‍ സിങ് വീണത് സിമന്റ് ചാക്കുകൊണ്ട് അടച്ചിരുന്ന താണ് കുഴല്‍കിണര്‍ . ജൂണ്‍ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ ചലനം ഒടുവില്‍ റിപ്പോര്‍ ട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ജനങ്ങള്‍ റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു.  തിങ്കളാഴ്ചയാണ് കുട്ടിക്ക് രണ്ടു വയസ് പൂര്‍ത്തിയായത്.