Web Desk

നെടുങ്കണ്ടം

June 29, 2020, 6:44 pm

മണ്ണിനടിയില്‍ ബാരലിലാക്കി കുഴിച്ചിട്ട കോട കണ്ടെത്തി

Janayugom Online

മണ്ണിനടിയില്‍ ബാരലിലാക്കി കുഴിച്ചിട്ട നിലയില്‍ പാമ്പാടുംപാറ മന്നാക്കുടിയില്‍ കോട കണ്ടെത്തി. തിരിച്ചറിയാതിരിക്കുന്നതിനായി കുഴിച്ചിട്ട ശേഷം മുകിളില്‍ ചേമ്പ് നട്ടിരിയ്ക്കുകയായിരുന്നു. 25 ലിറ്റര്‍ ചാരായവും 360 ലിറ്റര്‍ കോടയുമാണ് കണ്ടെത്തി നശിപ്പിച്ചത്.

പാമ്പാടുംപാറ മന്നാക്കുടി വഞ്ചികപ്പാറയില്‍ ഹൈദ്രോസിന്റെ വീട്ടില്‍ നിന്നുമാണ് ചാരായവും കോടയും കണ്ടെത്തിയത്. വീട്ടില്‍ ചാരായം തയ്യാറാക്കിയ ശേഷം ഇയാള്‍ ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു. മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 360 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി നശിപ്പിച്ചത്.

വാറ്റ് നിര്‍മ്മിയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടികൂടി. വീട്ടിനുള്ളില്‍ നിന്നും സമീപത്തെ പുരയിടത്തില്‍ നിന്നുമാണ് കോട കണ്ടത്തിയത്. പുരയിടത്തില്‍ വലിയ കുഴി നിര്‍മ്മിച്ച ശേഷം കോട ബാരലിലാക്കി കുഴിച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശം മണ്ണിട്ട് നികത്തി ചേമ്പ് നടുകയും ചെയ്തിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ.ആർ. ബാലന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എം.പി, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.എൻ. രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, നൗഷാദ് എം, രതീഷ് കുമാർ . എം.ആർ, സന്തോഷ് തോമസ്, അനൂപ്.കെ.എസ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:toddy hide under the soil
You may also like this video