Web Desk

ബരാബങ്കി

January 18, 2020, 6:37 pm

തലചായ്ക്കാൻ ഇടമില്ല: സ്വച്ഛ് ഭാരത് ശൗചാലയും അടുക്കളയാക്കി ഒരു കുടുംബം

Janayugom Online

യോഗി ആദിത്യനാഥിന്റെ സ്വന്തം ഉത്തർപ്രദേശിൽ ശൗചാലയം അടുക്കളയാക്കി ഒരു കുടുംബം. ഉത്തർപ്രദേശിലെ ബാബരാങ്കിയിലെ അകൻപൂർ ഗ്രാമത്തിലാണ് സ്വച്ഛ് ഭാരത്പദ്ധതി പ്രകാരം നിർമിച്ച ശൗചാലയം ഈ കുടുംബം അടുക്കളയായി ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുലഭിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും തങ്ങൾ അത് ലഭിച്ചില്ല എന്നും അതിനാലാണ് ശൗചാലയും അടുക്കളയാക്കിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു. പ്രാഥമിക കർമ്മങ്ങൾക്കായി വെളിമ്പ്രദേശത്തെയാണ് ഉപയോഗിക്കുന്നതെന്ന് കുടുംബത്തിലെ അംഗമായ മാൽതി വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എൻഐഎ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

താമസിക്കാൻ സ്ഥലമില്ലാത്തതിനാലാണ് ശൗചാലയും അടുക്കളയാക്കേണ്ട ഗതി തങ്ങൾക്ക് വന്നതെന്നും എത്രയും പെട്ടന്ന് ഒരു വീടുലഭ്യമാകാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുമാണ് മാല്‍തിയുടെ ഭർത്താവ് രാംപ്രകാശിന്റെ ആവശ്യം. എന്നാൽ ശൗചാലയം അടുക്കളയാക്കി ഉപയോഗിച്ചത് ആരാണോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ആദര്‍ശ് സിങ്ങ് വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് വീടുകള്‍ നല്‍കുന്നുണ്ടെന്നും. ഈ കുടുംബം പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Toi­let made under swatch bharath mis­sion being used as kitchen

You may also like this video