October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 25, 2022
September 24, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022

ടോക്കിയോ ഒളിമ്പിക്സ്; ദിവസേന കോവിഡ് ടെസ്റ്റ് നടത്താന്‍ ജപ്പാന്‍ ആവശ്യപ്പെട്ടേക്കും

Janayugom Webdesk
ടോക്കിയോ
June 27, 2021 9:35 pm

കോവിഡ് മഹാമാരിക്കിടെ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങളോട് ദിവസേന കോവിഡ് പരിശോധന നടത്താന്‍ ജപ്പാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായിരിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാവുക.

ഒളിമ്പിക്സിനായി ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പുള്ള ഏഴ് ദിവസം തുടര്‍ച്ചയായി കോവിഡ് പരിശോധന നടത്തണമെന്നാണ് ജപ്പാന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളോടാണ് ദിവസേന പരിശോധന നടത്താന്‍ ആവശ്യപ്പെടുക.

ഒളിമ്പിക്സില്‍ പങ്കാളിയാകുന്ന എല്ലാ രാജ്യക്കാരും ജപ്പാനിലേക്ക് പുറപ്പെടുന്നതിന് നാലു ദിവസം മുന്‍പ് രണ്ടു തവണ കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

Eng­lish summary:Tokyo Olympics: Japan to ask ath­letes from India, oth­ers for more Covid-19 tests

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.