ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ടോള്‍ പിരിവുകള്‍ പുനരാരംഭിച്ചു. എന്നാല്‍ ടോള്‍ പിരിവിനെതിരെ എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അധികൃതര്‍ക്ക് അനുമതി നല്‍കിയത്. മെയ് മൂന്ന് വരെ നിലവില്‍ ലോക്ക് ഡൗണ്‍ ഉണ്ടെങ്കിലും അത്രയും നാള് ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തിവെച്ചാല്‍ 1800 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത മന്ത്രാലയം വിലയിരുത്തുന്നത്. ഇന്ന് മുതല്‍ സംസ്ഥാനത്ത് 7 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കും.
ഇനിയുള്ള ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വാഹന നമ്പറിന്റെ അടിസ്ഥാനത്തിലാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതി. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി. എന്നാൽ ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെയും നമ്പർ നിബന്ധനകളിൽ നിന്നും ഒഴിവാക്കി. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാം.
English Summary: toll collection re starts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.