സിഡ്നി: ബിഗ് ബാഷില്‍ വീണ്ടും സിക്സറടി പൂരം. ബ്രിസ്ബണ്‍ ഹീറ്റ് താരം ടോം ബാന്റന്‍. ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സറടിച്ച് അമ്പരപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ താരലേലത്തില്‍ അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരമാണ് ബാന്റണ്. മലയാളി വംശജനായ സ്പിന്നര്‍ അര്ജുന് നായര്‍ക്കെതിരെയാണ് ബാന്റണ് വെടിക്കെട്ട് പുറത്തെടുത്തത്.
മത്സരത്തില്‍ താരം 19 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടും. 16 പന്തില്‍ ബാന്റന്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ബിഗ്ബാഷ് ലീഗിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. ബാന്റണ് വെടിക്കെട്ടില്‍ സിഡ്നി തണ്ടേഴ്സിനെതിരെ ഹീറ്റ്സ് എട്ട് ഓവറില്‍ നാല് വിക്കറ്റിന് 119 റണ്‍സാണ് നേടിയത്. ബ്രാണ്ടണിന്റെ സഹ ഓപ്പണര്‍ ക്രിസ് ലിന് 13 പന്തില്‍ 31 റണ്‍സെടുത്തു. മത്സരം മഴനിയമപ്രകാരം 16 റണ്‍സിന് ബ്രിസ്ബേന്‍ ഹീറ്റ്സ് വിജയിച്ചു. ടോം ബാന്റണ് ആണ് മാന്‍ ഓഫ് ദ് മാച്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.