ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനും കൊറോണ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് ഹാങ്ക്സിന് കൊറോണ പിടിപെട്ടത്. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനിലാണെന്നും താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പനിയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്.
”സുഹൃത്തുക്കളെ ഞാനും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത അവസ്ഥയിലാണ്, ഞങ്ങള്‍ക്ക് ക്ഷീണവും പനിയും ചിലയിടങ്ങളില്‍ വേദനയും തോന്നുന്നു. ലോകത്ത് എങ്ങും ചെയ്യുന്നതുപോലെ ഞങ്ങള്‍ കൊറോണ ടെസ്റ്റ് നടത്തി. അത് പൊസിറ്റീവ് ആണ്. ഞങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. ഞങ്ങള്‍ ആവശ്യമായ സമയം ഐസൊലേഷനില്‍ തന്നെ തുടരുമെന്നും ടോം ഹാങ്ക്സ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
അതേസമയം ഇവരുടേതുൾപ്പെടെ ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 136 ആയി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഇറ്റലിയിൽ മരണം 827 ആയി. ഇന്നലെ മാത്രം മരണസംഖ്യയിൽ 31 ശതമാനം വർധനയാണ് ഉണ്ടായത്.
English Summary; Tom Hanks & Rita Wilson Test Positive For Corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.