ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു. 95 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്മെന്റിൽ വെച്ചാണ് മരണമടഞ്ഞതെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചത്. 1924‑ൽ ഷിക്കാഗോയിലായിരുന്നു യൂജീൻ മെറിൽ ജനിച്ചത്. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് യൂജീൻ സിനിമാ രംഗത്തേക്കെത്തുന്നത്.
English Summary; Tom & Jerry Director and Oscar-winner Eugene Merrill Deitch Passed Away
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.