പച്ചക്കറികള്‍ പൊതുവേ ആരോഗ്യത്തിനും സൗന്ദര്യത്തിനും സംരക്ഷണമേകുന്നുവയാണ്. ഇന്ന് പലരും നേരിടുന്ന പ്രധാന വെല്ലുവിളി നല്ല പാര്‍ശ്വഫലങ്ങളില്ലാതെ ചര്‍മ്മം സംരക്ഷിക്കുക എന്നത് തന്നെയാണ്. ഇതിനായി ഉപയോഗിക്കുന്ന പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വിപരീതഫലമാണ് മിക്കപ്പോഴും ഉണ്ടാക്കുന്നത്. എന്നാല്‍ എല്ലാവര്ക്കും വളരെ എളുപ്പം വലിയ പണച്ചിലവൊന്നുമില്ലാതെ തന്നെ ചര്‍മം സംരക്ഷിക്കാനുള്ള ചിലപ്പൊടിക്കൈകള്‍ ഉണ്ട്. ഒരു തക്കാളിമാത്രം മതി പലവിധത്തില്‍ നമുക്ക് ചര്‍മ സംരക്ഷണം നടത്താം.
തക്കാളി നീര് മുഖത്ത് പുരട്ടുന്നത് തൊലിക്കടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയെ പുറംതള്ളി മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. മുഖത്തുണ്ടാകുന്ന ചുളിവുകളും കുഴികളുമെല്ലാം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖക്കരുവിന് പരിഹാരം നല്കുന്നു. പേസ്റ്റ് രൂപത്തിലാക്കിയ തക്കാളി ഇതുപത് മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം റോസ് വാട്ടര്‍ ഉപയോഗിച്ച് തുടച്ചു കളയാം. ഇങ്ങനെ ആഴ്ചയില്‍ ഒന്ന രണ്ട് തവണ ചെയ്യുന്നത് മുഖക്കുരു ഇല്ലാതാക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനുള്ളില്‍ കഴികിക്കളയാം. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ബ്ലാക്ക്ഹെഡ്സിനും വൈറ്റ്ഹെഡ്സിനും ശ്വാശ്വത പരിഹാരമാണ് തക്കാളി. തക്കാളിയും ഓഡ്സും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം.
15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തെ കരുവാളിപ്പില്ലാതാക്കാന് തക്കാളിയും അവക്കാഡോയും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് നല്ലതാണ്. കണ്‍തടത്തിലെ കറുപ്പ് മാറാന്‍ തക്കാഴിക്കഷ്ണം കണ്തടത്തില് വെക്കുന്നതും, തക്കാളി നീരും കറ്റാര്‍വാഴ നീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. അതോടൊപ്പം മുഖത്തെ കറുത്ത ക്കുരുക്കള് പോകുന്നതിന് തക്കാളിനീരും ഓറഞ്ച് നീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്.
English Summary: Tomato for skin protection
You may also like this video