Janayugom Online
SDPI hartal in Kerala- Janayugam

സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

Web Desk
Posted on July 16, 2018, 4:10 pm

കൊച്ചി: എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി,വൈസ് പ്രസിഡന്‍റ് എംകെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്‍റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയില്‍ എടുത്തത്.  അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനായി കൊച്ചി പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.