പി പി ചെറിയാൻ

ടെന്നിസി

March 04, 2020, 12:33 pm

യുഎസിലെ ടെന്നിസിയെ തകർത്ത് ചുഴലിക്കാറ്റ്; മരണം 25, ദുരന്ത മേഖലകളിൽ കർഫ്യൂ

Janayugom Online

അമേരിക്കയിലെ ടെന്നിസിൽ വീശിയടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേർക്ക് പരിക്കേൽക്കുകയും നാല്പതോളം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതായി ടെന്നിസി എമർജൻസി മാനേജ്മന്റ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുപ്പതോളം രക്ഷാപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൂറ്റണം കൗണ്ടയിലാണ് കൂടുതൽ പേര് മരിച്ചത് (16).

നാഷ്വില്ലയിലാണ് ചുഴലി മാരകമായ നാശം വിതച്ചത്. മരണവാർത്ത ടെന്നിസി ഗവർണ്ണർ ബിൽ ലി സ്ഥിരീകരിച്ചു. മരിച്ചവരിൽ യുവദമ്പതികൾ ഉൾപെടുന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. നിരവധി പവർ ലൈനുകൾ തകർന്നു വീണതിനാൽ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു.

44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത്. നാഷ്വില്ല ഫയർ ഡിപ്പാർട്ട്മെന്റ് തകർന്ന കെട്ടിടങ്ങളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് പൈപ്പലൈനിൽ ചോർച്ച അനുഭവപ്പെട്ട ജർമൻ ടൗണിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സൂപ്പർ ടുസ്ഡേയിൽ തിരഞ്ഞെടുപ്പു നടക്കുന്ന ചില സ്കൂളുകൾ അടച്ചിട്ടിരികയാണ്. നാഷ്വില്ലയിലെ കൗണ്ടികളായ പുറ്റണം, വിൽസൺ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തിവരുകയാണ്. തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള മോഷണം തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും പലസ്ഥലങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry: tor­na­doe 25 death in america