
ജൂൺ‑സെപ്റ്റംബർ മാസങ്ങളിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച അറിയിച്ചു. സാധാരണ 778.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഈ സീസണിൽ 836.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് 7–8% അധികമാണെന്നും ഐഎംഡി അറിയിച്ചു. സെപ്റ്റംബറിൽ പെയ്ത ശക്തമായ മഴയാണ് വർധനവിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മെയ് മാസത്തിൽ, ദീർഘകാല ശരാശരി മഴയായ 87 സെന്റീമീറ്റിന്റെ 106% ലഭിക്കുമെന്ന് ഏജൻസി പ്രവചിച്ചിരുന്നു.
സീസണിലെ യഥാർത്ഥ കണക്കുകൾ പ്രവചനവുമായി യോജിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷത്തെ മഴ നേരത്തെ എത്തി. 2009 ന് ശേഷം ആദ്യമായി മെയ് 24 ന് കേരളത്തിൽ മൺസൂൺ ആരംഭിച്ചു. ഒമ്പത് ദിവസം മുമ്പായി ജൂൺ 29 ന് രാജ്യം മുഴുവൻ മഴ പെയ്തു. 2020 ലാണ് ജൂൺ 29ന് മൺസൂൺ രാജ്യവ്യാപകമായി എത്തിയത്.
സെപ്റ്റംബറിലെ കനത്ത മഴ ശരാശരിയേക്കാൾ കൂടുതലാകാൻ കാരണമായി. ജൂലൈയിലും ആഗസ്റ്റിലും യഥാക്രമം 4.8% ഉം 5.2% ഉം മഴ സാധാരണയേക്കാൾ കൂടുതലായിരുന്നു. ആഗസ്റ്റ് അവസാനിച്ചപ്പോൾ മൊത്തത്തിൽ 6.1% മഴ അധികമായി ലഭിച്ചു. മധ്യ ഇന്ത്യയിൽ നേരിയ കുറവ് തുടർന്നെങ്കിലും വടക്കുപടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ ഉയർന്ന മഴ ലഭിച്ചു. അധിക മഴ ലഭിച്ചത് പലയിടത്തും വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മൺസൂണിലെ കനത്ത മഴ, മേഘവിസ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമായി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലാണ് കനത്ത നഷ്ടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.