June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അഭയകേന്ദ്രത്തിലെ പീഡനം: ബിപിപി നേതാവിന് മരണം വരെ തടവ്

By Janayugom Webdesk
February 11, 2020

ബിഹാറിലെ മുസഫർപുരിലുള്ള ഷെൽട്ടർ ഹോമിലെ നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ ബ്രജേഷ് താക്കൂറിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. ഡൽഹി വിചാരണ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി സൗരബ് കുൽശ്രേഷ്ഠയുടേതാണ് വിധി. 32 ലക്ഷം രൂപ പിഴയും കോടതി ബ്രജേഷിനു മേൽ ചുമത്തിയിട്ടുണ്ട്.
പോക്സോ, ലൈംഗികാതിക്രമം, കൂട്ടബലാത്സംഗം എന്നീ കേസുകളിൽ ബിഹാർ പീപ്പിൾസ് പാർട്ടി (ബിപിപി) നേതാവായിരുന്ന ബ്രജേഷ് അടക്കം 19 പേർ കുറ്റക്കാരനാണെന്ന് ജനുവരി 20 ന് കോടതി കണ്ടെത്തിയിരുന്നു. ഷെൽട്ടർ ഹോമിലെ ജീവനക്കാരടക്കം കേസിൽ പ്രതികളായ എട്ട് സ്ത്രീകൾകളെയും കോടതി ശിക്ഷിച്ചു. ക്രിമിൽ ഗൂഡാലോചന, ജോലിയിൽ വീഴ്ച വരുത്തുക, പെൺകുട്ടികൾക്കെതിരെ നടന്ന അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രതികളിൽ ഒരാളെ വെറുതെ വിട്ടു.
1,546 പേജുള്ള വിധി ന്യായത്തിൽ ഐപിസി വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങൾക്കൊണ്ട് മുറിവേൽപ്പിക്കൽ, കുട്ടികളോടുള്ള അതിക്രമം എന്നീ കേസുകളിലും ബ്രജേഷ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചു.
ഷെൽട്ടർ ഹോമിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിഐഎസ്എസ്) 2018 ഏപ്രിലിൽ ബിഹാർ സർക്കാരിനു മുന്നിൽ സമർപ്പിച്ച റിപ്പോർട്ടോടെയാണ് വിഷയം പുറത്തറിഞ്ഞത്. തുടർന്ന് മെയിൽ അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ സർക്കാർ മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും സംഭവത്തിൽ 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അതേവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ഈ കേസ് സിബിഐയ്ക്ക് കൈമാറി. കൂടാതെ ബിഹാറിൽ സമാന ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട് 16 ഷെൽട്ടർ ഹോമുകളിൽ അന്വേഷണം നടത്താനും സുപ്രീം കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.