ചികിത്സയുടെ മറവിൽ പീഡനം വ്യജ സിദ്ധവൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ സ്വദേശി വടക്കഞ്ചേരി പ്രധാനിയിൽ താമസിക്കുന്ന വിനോദാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വടക്കഞ്ചേരിയിലാണ് ഇയാൾ പിടിയിലായത്. 3 മാസം മുൻപാണ് യുവതി ഇയാളുടെയടുത്ത് ചികിത്സക്കെത്തിയതെന്നു പരാതിയിൽ പറയുന്നു. വടക്കഞ്ചേരി വള്ളിയോട് സുഹൃത്തിന്റെ വീട്ടിലും പാലക്കാട് ഹോട്ടൽ മുറിയിലും യുവതിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് ഗുരുവായൂർ വിട്ട് കണ്ണാടി കാഴ്ചപ്പറമ്ബിൽ കുറേക്കാലം താമസിച്ചിരുന്നു. ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി കെ. എം. ദേവസ്യ, കുഴൽമന്ദം സിഐ ഇ. പി. രാമദാസ്, എസ്ഐ എം. ആർ. അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.