അള്‍ട്ടിമേറ്റ് 4കെ ടിവി ശ്രേണിയുമായി തോഷിബ ഇന്ത്യന്‍ ടിവി വിപണിയിലേയ്ക്ക്

Web Desk

കൊച്ചി

Posted on September 11, 2020, 6:13 pm

സെപ്തംബർ 18 മുതൽ ആമസോൺ, ഫ്ളിപ്കാർട്, ടാറ്റാക്ലിക്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ ഇ‑കോമേഴ്സ് സ്റ്റോറുകളിലൂടെ ക്യുഎൽഇഡി, ഫുൾ അറെ യുഎച്ച്ഡി, സ്മാർട് ടിവികൾ എന്നിവ അവതരിപ്പിച്ചുകൊണ്ട് ആഗോളവിപണിയിൽ 68 വർഷത്തെ പാരമ്പര്യമുള്ള തോഷിബ ഇന്ത്യൻ ടിവി വിപണിയിലെത്തുന്നു. ജപ്പാനിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമിക്കുന്ന തോഷിബയുടെ ഈ 4കെ അൾട്ടിമേറ്റ് ടിവികൾക്ക് ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, വിഐഡിഡിഎ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ മികവുകളുണ്ട്. സെപ്തംബർ 18 മുതൽ 21 വരെ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറായി നാലു വർഷത്തെ വാറന്റിയും ലഭ്യമാണ്.

അടുത്ത തലമുറയിലെ പ്രേക്ഷകരെ ഉദ്ദേശിച്ച് അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന 4കെ ശ്രേണി ടിവികൾ ഉയർന്ന ദൃശ്യമേന്മ, ഉന്നതമായ സൗണ്ട് ക്വാളിറ്റി, മനോഹരമായ രൂപകൽപ്പന എന്നിവ ഒത്തിണങ്ങുന്നതാണെന്ന് തോഷിബ ടെലിവിഷൻസ് സിഒഒ റിഷി ടണ്ടൻ പറഞ്ഞു. വിശാലമായ സ്ക്രീനിനും മികച്ച പിക്ചറിനും സൗണ്ടിനുമൊപ്പം എഐ-അധിഷ്ഠിത സ്മാർട് സവിശേഷതകളും ഒത്തിണങ്ങുന്ന ഈ ശ്രേണി അതേസമയം ഏറ്റവും ആകർഷകമായ വിലകളിലാണ് വിപണിയിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

4കെ അൾട്രാ എച്ച്ഡി റെസലൂഷനും ഡോൾബി വിഷനുമാണ് ഈ ശ്രേണിയുടെ പ്രധാന സവിശേഷത. ഏറ്റവും ഉയർന്ന വർണ സൂക്ഷ്മതയ്ക്കായി ക്വാണ്ടം ഡോട് ടെക്നോളജിയുടേയും മികച്ച എച്ച്ഡിആർ ചിത്രങ്ങൾക്കായി സൂപ്പർ ബ്രൈറ്റ്നെസ് പാനലിന്റേയും പിന്തുണയുണ്ട്. ഫ്രണ്ട് ഫയറിംഗ പവർഫുൾ സൗണ്ട് ഉറപ്പുവരുത്തുന്ന ഡോൾബി അറ്റ്മോസാണ് മറ്റൊരു മികവ്.

Eng­lish summary;Toshiba launch­es Ulti­mate 4K TV range in Indi­an TV

You may also like this video;