19 April 2024, Friday

Related news

March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 7, 2024
December 31, 2023
December 30, 2023
November 24, 2023

കോൺഗ്രസിൽ സുധാകരനും ചെന്നിത്തലയ്ക്കും ഗ്രഹണകാലം

കൊച്ചി
സ്വന്തം ലേഖകൻ
October 6, 2021 9:35 pm

വി എം സുധീരനും ബെന്നി ബഹനും പിന്നാലെ യൂത്ത് കോൺഗ്രസും ഇടഞ്ഞതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രമേശ് ചെന്നിത്തലയും പ്രതിരോധത്തിലായി.കഴിഞ്ഞ ദിവസങ്ങളിൽ ഇരുവർക്കുമെതിരായ നീക്കങ്ങൾക്കു ശക്തി കൂടിയപ്പോൾ ആരൊക്കെ എവിടെ നിൽക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് ഇരുനേതാക്കളും.

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതോടെ വി എം സുധീരനാണ് ആദ്യനീക്കം തുടങ്ങിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസ്യതയില്ല എന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം. എന്നാൽ കേസിൽ കേന്ദ്ര അന്വേഷണം വേണമെന്ന നിലപാട് മുൻ യുഡിഎഫ് കൺവീനർകൂടിയായ ബെന്നി ബഹനാൻ എംപിയും ഉന്നയിച്ചിരുന്നു. 

മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ കെ സുധാകരന് വീഴ്ച പറ്റിയെന്നും തട്ടിപ്പ്, സിബിഐ അടക്കം അന്വേഷിക്കണമെന്നുമാണ് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധാകരൻ ജാഗ്രത കാണിക്കേണ്ടതായിരുന്നു. വെറും പണമിടപാടല്ല മോൻസൻ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

അതേസമയം വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് യൂത്ത് കോൺഗ്രസാണ്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസും അതേ ആവശ്യവുമായി മുന്നോട്ടുവരുന്നത്. വേറെ ചില യുവനേതാക്കളും സമാന പരാതി ഡൽഹിക്ക് അയച്ചതോടെ വി ഡി സതീശനടക്കം സംഭവം നിസാരമാണെന്ന് പറഞ്ഞു രംഗത്തു വന്നതിനിടയിലാണ് നിയമസഭയിൽ പ്രശ്നം ചർച്ചയാക്കി പി ടി തോമസ് രംഗത്തു വന്നത്.അപ്പോഴും മുഖ്യമന്ത്രിയടക്കം പരിഹസിച്ചത് സുധാകരന് തിരിച്ചടിയായി.
അധോലോക ഇടപാടുകൾക്ക് സമാനമായ തട്ടിപ്പുകൾ നടത്തിയ മോൻസൻ മാവുങ്കൽ കേസ് പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിക്കണം എന്ന നിലപാട് ആണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry : tough time for sud­hakaran and chen­nitha­la in congress

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.