ശ്രീലങ്കൻ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ട് താരങ്ങളാരും തന്നെ ഹസ്തദാനം ചെയ്യില്ല എന്ന് ഇംഗ്ലണ്ട് ക്യാപ്ടൻ ജോ റൂട്ട് പ്രഖ്യാപിച്ചു. ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കാരണമാണ് ഇംഗ്ലണ്ട് ടീമിന്റെ നടപടി. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യേടനത്തിനിടയ്ക്ക് താരങ്ങൾക്ക് പനിയും ഗാസ്ട്രോ എന്റർടറിസ് പോലുള്ള അസുഖങ്ങൾ പിടിപ്പെട്ടിരുന്നു. പകർചവ്യാധികൾ തടയുന്നതിനും കൂടിയാണ് ടീമിന്റെ ഈ നടപടി.
ശ്രീലങ്കയുമായി ടീം രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട്. കടുനായക സ്റ്റേഡിയത്തിൽ വച്ച് ശനിയാഴ്ച മത്സരം നടക്കുക. കുറച്ചു മാസങ്ങൾക്ക് മുമ്പ് ലോകമൊട്ടുക്ക് പടർന്ന് പിടിക്കുന്ന കൊവിഡ്-19 കാരണം ധാരാളം കായികമത്സരങ്ങൾ മാറ്റിവച്ചിട്ടുണ്ട്.52 ഓളം രാജ്യങ്ങളിൽ ഇപ്പോൾതന്നെ കൊവിഡ്-19 പടർന്നു പിടിച്ചിട്ടുണ്ട്. മൂവായിരത്തോളം ആളുകളാണ് ഈ വൈറസ് രോഗം മൂലം മരണപ്പെട്ടത്.
ENGLISH SUMMARY: Tour of Sri Lanka; No England players shaking hands: Joe Root
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.