Web Desk

മാനന്തവാടി

October 29, 2020, 1:57 pm

ടൂറിസം പദ്ധതികൾ ജനക്ഷേമത്തിന് വേണ്ടി നടപ്പിലാക്കണം, എഐവൈഎഫ്

Janayugom Online

സംസ്ഥാന ടൂറിസം വകുപ്പ് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ വിനോദ സഞ്ചാരികൾക്കും ജനക്ഷേമത്തിനും ഉപകരിക്കുന്ന രീതിയിൽ നടപ്പിലാക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കാലവർഷത്തിൽ വെള്ളത്തിൽ മുങ്ങുന്ന പ്രദേശങ്ങളിൽ കോടികണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന പദ്ധതികൾ പുനപരിശേധിക്കണമെന്നും മാനന്തവാടി പഴശ്ശിപാർക്ക്, വള്ളിയൂർക്കാവ് എന്നിവിടങ്ങളിൽ പദ്ധതികൾ പ്രളയം ബാധിച്ച സ്ഥലത്തണ്.

ഇവിടുത്തെ പുരോഗതിക്ക് വേണ്ടിയുള്ള നിർമ്മാണങ്ങൾ വെള്ളത്തിൽ മുങ്ങുന്ന രീതിയിൽ അയിരിക്കരുതെന്നും കാലവർഷത്തിൽ വെള്ളം കയറുന്ന പഴശ്ശി പാർക്കിൽ വീണ്ടും നിർമ്മാണങ്ങൾ നടത്തുകയാണ്. കോടി കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.ഇതിന് പകരം പാർക്ക് മണ്ണ് ഇട്ട് ഉയർത്തി നിർമ്മാണങ്ങൾ നടത്തുകയാണ് വേണ്ടത്. ഇല്ലതെ നടത്തുന്ന നിർമ്മാണങ്ങൾ വെളളത്തിൽ മുങ്ങി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

മാനന്തവാടി വള്ളിയൂർക്കാവിൽ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി എൺപത്തിയഞ്ച് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന വള്ളിയൂർക്കാവ് ഡെവലപ്പ്മെൻ്റ് ഓഫ് മാർക്കറ്റ് ആൻ്റ് എക്സിബിഷൻ സ്പെയ്സ് പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളും പ്രളയബാധിത മേഖലയാണ്.ഇതിൻ്റെ നിർമ്മാണം വള്ളിയൂർകാവിൽ തന്നെ പ്രളയം ബാധിക്കത്തപ്രദേശത്ത് അരംഭിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 

ചില ഉദ്യേഗസ്ഥരുടെയും കരാറുകരുടെ താൽപര്യത്തിനും വഴങ്ങി പൊതുഖജനവിലെ പണം ധുർത്ത് അടിക്കുന്നത് ശരിയല്ലന്നും പ്രളയബാധിത മേഖലയിൽ വിണ്ടും നിർമ്മാണങ്ങൾ പാടില്ലന്ന സർക്കാർ ഉത്തരവ് പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി,ടൂറിസം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുമെന്നും എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം കമ്മറ്റി അറിയിച്ചു.ഷിജു കൊമ്മയാട് അധ്യക്ഷത വഹിച്ചു.രജിത്ത് കമ്മന, കെ.ബി അജേഷ്, നിഖിൽ പത്മനഭാൻ, എന്നിവർ പ്രസംഗിച്ചു.

ENGLISH SUMMARY:Tourism projects should be imple­ment­ed for the wel­fare of the peo­ple, AIYF
You may also like this video